പച്ചക്കറികൾ ഒരുമിച്ച് വാങ്ങി സൂക്ഷിക്കുമ്പോൾ പെട്ടെന്ന് കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്രയൊക്കെ വൃത്തിയാക്കി ഫ്രിഡ്ജിൽ വെച്ചാലും അടുത്ത ദിവസം എടുക്കുമ്പോൾ കേടായിപ്പോകും. ഇത് എല്ലാ വീടുകളിലെയും സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇനി വിഷമിക്കേണ്ട. പച്ചക്കറികൾ എത്ര ദിവസം വേണമെങ്കിലും കേടുവരാതെ ഇരിക്കും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.
മല്ലി ഇല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈർപ്പമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷം ഇലയിലെ തണ്ടിനെ മുറിച്ചു മാറ്റം. ശേഷം പഴുത്തതോ കേടായതോ ആയ ഇലകൾ ഒഴിവാക്കാം. ഇത് ചെയ്തതിന് ശേഷം ഒരു ബോക്സിൽ കിച്ചൻ ടിഷ്യു വെച്ചതിന് ശേഷം മല്ലിയില അതിലേക്ക് വെക്കാം. ശേഷം അതിനുമുകളിൽ ഒന്നുകൂടെ ടിഷ്യു വെച്ചുമൂടാം. നന്നായി പൊതിഞ്ഞതിന് ശേഷം പാത്രം അടച്ച് ഫ്രിഡ്ജിന്റെ താഴെ തട്ടിൽ വെക്കാവുന്നതാണ്. ഉപയോഗിക്കാൻ എടുത്തതിന് ശേഷം പേപ്പറിൽ ഈർപ്പം കണ്ടാൽ പുതിയ ടിഷ്യു പേപ്പർ വെക്കാം. ഇതുപോലെ കറിവേപ്പില, പുതിനയില എന്നിവയും വെക്കാവുന്നതാണ്. എത്ര ദിവസംവരെയും കേടുവരാതെ ഇരിക്കും.
തക്കാളി
ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിൽ മഞ്ഞപ്പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേർത്ത് തക്കാളി ഇതിലേക്ക് ഇടണം. 10 മിനിട്ടോളം അങ്ങനെ വെക്കണം. ശേഷം നല്ല വെള്ളം ഉപയോഗിച്ച് കഴുകി ഈർപ്പം ഇല്ലെന്ന് ഉറപ്പുവരുത്തി അടി ഭാഗം താഴെ വരുന്ന രീതിയിൽ പൊതിഞ്ഞ് ബോക്സിലാക്കി ഫ്രിഡ്ജിന്റെ അടിത്തട്ടിൽ സൂക്ഷിക്കാവുന്നതാണ്.
മുരിങ്ങ
കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം പേപ്പർ കൊണ്ട് പൊതിഞ്ഞ് ഒരു ബോക്സിൽ സൂക്ഷിച്ചു ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുരിങ്ങ ഉണങ്ങി പോകുന്നത് തടയാൻ സാധിക്കും.
പച്ചമുളക്
കഴുകി വൃത്തിയാക്കിയത് ശേഷം ഈർപ്പം കളയാം. പച്ചമുളകിന്റെ ഞെട്ടുകൾ മാറ്റിയതിന് ശേഷം ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ബോക്സിലാക്കിവെക്കാം.
ഇഞ്ചി
ഇഞ്ചി കഷ്ണങ്ങളാക്കി മുറിച്ചതിന് ശേഷം നന്നായി കഴുകണം. ശേഷം ഒരു കുപ്പിയിൽ വെള്ളം നിറച്ച് തൊലി കളയാതെ തന്നെ ഇഞ്ചി കുപ്പിയിലേക്കിടണം. ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം. എത്ര ദിവസം വേണമെങ്കിലും കേടുവരാതെ ഇരിക്കും.
പടവലം
പടവലം കഷ്ണങ്ങളാക്കി മുറിച്ച് ക്ലിങ് ഫിലിം കൊണ്ട് ഓരോ കഷ്ണങ്ങളും വൃത്തിയായി പൊതിയണം. ശേഷം പൊതിഞ്ഞത് പോലെയോ അല്ലെങ്കിൽ കണ്ടെയ്‌നറിലോ സൂക്ഷിക്കാവുന്നതാണ്. വെള്ളരി, ക്യാരറ്റ് എന്നിവയും ഇങ്ങനെ സൂക്ഷിക്കാവുന്നതാണ്. ടിഷ്യൂ ഇല്ലെങ്കിൽ അലൂമിനിയം ഫോയിലിലും ഉപയോഗിക്കാം.
ബീൻസ്
ബീൻസ് പലരീതിയിലും മുറിച്ച് സൂക്ഷിക്കാവുന്നതാണ്. ബീൻസിന്റെ രണ്ടു വശവും മുറിച്ച് കളഞ്ഞതിന് ശേഷം ആവശ്യമെങ്കിൽ കഴുകാം. ഈർപ്പം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷം കിച്ചൻ ടിഷ്യൂ ഉപയോഗിച്ച് പൊതിഞ്ഞ് ഒരു ബോക്സിലാക്കി ഫ്രിഡ്ജിന്റെ അടിത്തട്ടിൽ സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ ബീൻസിനെ ചെറുതായി അരിഞ്ഞതിന് ശേഷം സിപ് ലോക്ക് ബാഗിനുള്ളിലാക്കിവെക്കാം. ശേഷം അത് ഫ്രീസറിനുള്ളിൽ വെക്കണം. ഇത് എത്ര ദിവസം വേണമെങ്കിലും കേടുവരാതെ ഇരിക്കും.
മത്തൻ
മത്തന്റെ ഇരുവശങ്ങളും അല്ലിയുള്ള നടുഭാഗവും ആദ്യം മുറിച്ചുമാറ്റണം. ഇതിരുന്നാൽ ചീഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. ഇതിന് ശേഷം ഓരോ വലിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം. ശേഷം ടിഷ്യൂവിൽ പൊതിഞ്ഞു ഫ്രിഡ്ജിന്റെ താഴത്തെ തട്ടിൽ സൂക്ഷിക്കാവുന്നതാണ്.
ഏത്തക്ക
പേപ്പർ ഉപയോഗിച്ച് നന്നായി പൊതിയണം. ശേഷം ഒരു ബോക്സിനുള്ളിലാക്കി എളുപ്പത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം.