ഒരു മുട്ടയില്‍ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു; മുട്ടയേക്കാൾ കൂടുതല്‍ പ്രോട്ടീൻ അടങ്ങിയ വെജിറ്റേറിയൻ ഭക്ഷണങ്ങള്‍…

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. ‌ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ചില വെജിറ്റേറിയൻ ഭക്ഷണങ്ങളെ പരിചയപ്പെടാം.

Advertisements

1. മുരിങ്ങയില


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ അയേണ്‍, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു.

2. ചീര

ഒരു കപ്പ് വേവിച്ച ചീരയില്‍ നിന്നും 5 മുതല്‍ 6 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും. കൂടാതെ ഇവയില്‍ കാത്സ്യം, അയേണ്‍, വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

3. വെള്ളക്കടല

100 ഗ്രാം വെള്ളക്കടലയില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

4. ചെറുപയർ

100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

5. മത്തങ്ങാ വിത്തുകള്‍

മത്തങ്ങാ വിത്തുകളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം മത്തങ്ങാ വിത്തില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ടയെക്കാള്‍ പ്രോട്ടീന്‍ മത്തങ്ങാ വിത്തില്‍ നിന്നും ലഭിക്കുന്നതാണ്. 

6. ബദാം

100 ഗ്രാം ബദാമില്‍ 22 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ബദാം ആരോഗ്യത്തിന് ഏറെ നല്ലതാണ്.

7. നിലക്കടല

നിലക്കടലയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം നിലക്കടലയില്‍ 26 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

8. പിസ്ത

100 ഗ്രാം പിസ്തയില്‍ നിന്നും 20 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.

9. ചിയാസീഡ്

100 ഗ്രാം ചിയാ വിത്തില്‍ നിന്നും 17 ഗ്രാം പ്രോട്ടീന്‍ ലഭിക്കും.

10. സൂര്യകാന്തി വിത്ത്

100 ഗ്രാം സൂര്യകാന്തി വിത്തില്‍ 21 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.

Hot Topics

Related Articles