തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന ആരോഗ്യബോധവത്കരണപരിപാടിയിൽ ഉൾപ്പെടുത്തി നൂറു കിലോമീറ്റർ സൈക്ലോത്തോൺ സംഘടിപ്പിച്ചു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നിന്നും സെപ്തംബർ 8 ന്
രാവിലെ 5 മണിക്ക് ആരംഭിച്ച സൈക്ലോത്തോൺ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ l റോസി മാർസെൽ ഫ്ലാഗ് ഓഫ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശാരീരിക അധ്വാനവും ആരോഗ്യകരമായ ജീവിത ശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈക്ലോത്തോൺ സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും, കോട്ടയം സൈക്ലിംഗ് ക്ലബ്, ഫ്ലൈയിങ് വീല്സ് തിരുവല്ല, ഫ്രീവീലേഴ്‌സ് കായംകുളം, തുടങ്ങിയ ക്ലബ്ബുകളും ഉൾപ്പെടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം പേരാണ് സൈക്ലോത്തോണിൽ പങ്കെടുത്തത്. തിരുവല്ല ബൈപ്പാസ് വഴി ചെങ്ങന്നൂർ, പന്തളം, തുമ്പമൺ എന്നിവിടങ്ങളിലൂടെ കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെന്ററിൽ എത്തിയ സൈക്ലിംഗ് സംഘം തിരികെ പത്തനംതിട്ട, കോഴഞ്ചേരി വഴി 10.30 ന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ എത്തിച്ചേർന്നു. ശാരീരീരിക അധ്വാനം കുറഞ്ഞുവരുന്ന ഈകാലത്ത് ദിനചര്യയിൽ അവ ഉൾപ്പെടുത്താനും, ഹൃദ്രോഗം, ആസ്തമ, പൊണ്ണത്തടി മുതലായ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള അറിവും പ്രചോദനവും പകരുന്നതിന് സൈക്ലോത്തോൺ സഹായിച്ചു. കൃത്യമായ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഹെൽമെറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കി നടത്തിയ സൈക്ലോത്തോണിനെ അനുഗമിച്ച് ബിലീവേഴ്സ് ആശുപത്രിയുടെ ആംബുലൻസ് സേവനവും ഉണ്ടായിരുന്നു.