വൈക്കം: കേരള വെളുത്തേടത്ത് നായർ സമാജം കോട്ടയം ജില്ലാ കൗൺസിലിൻ്റെ 30ാം വാർഷിക സമ്മേളനം വൈക്കത്ത് നടത്തി. വൈക്കം സീതാറാംഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡൻ്റ് പി.ശിവദാസിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനം കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പരിഗണനമൂലം പിൻവാതിലൂടെ താൽക്കാലിക നിയമനം നടക്കുമ്പോൾ അർഹതയുള്ള വിദ്യാസമ്പന്നർക്ക് അവസരം നഷ്ടമാകുകയാണെന്നും സമുദായത്തിൻ്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം പി അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ബി. രാമചന്ദ്രൻനായർ മുഖ്യ പ്രഭാഷണം നടത്തി. മെറിറ്റ് അവാർഡ് വിതരണം സംസ്ഥാന പ്രസിഡൻ്റ് ടി.ജി.ഗോപാലകൃഷ്ണൻ നായർ നിർവഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാന സെക്രട്ടറിമാരായ വി.എൻ. അനിൽകുമാർ, ആർ.സുശീൽകുമാർ, ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണൻ, ടി.എൻ. മുരളീധരൻനായർ, വനിതാ സമാജം ജില്ലാ പ്രസിഡൻ്റ് വിമലാവിനോദ്, സെക്രട്ടറി ആശഗിരീഷ്, ജില്ല ട്രഷറർഎം.ആർ. രവീന്ദ്രൻ, സംസ്ഥാന നിർവാഹക സമിതിയംഗം പി.എൻ.ശിവൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.