പ്രശസ്ത എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ വേലായുധൻ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായിഅറുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ പണിക്കശ്ശേരി മാമുവിന്റെയും പനക്കല്‍ കാളിക്കുട്ടിയുടേയും നാലാമത്തെ മകനാണ് അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്‍ പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുള്ള കുടുംബമാണ് അദ്ദേഹത്തിന്റേത്. ഏങ്ങണ്ടിയൂരില്‍ സ്‌കൂള്‍ തുടങ്ങിയതും ഗുരുദേവന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. ആ സ്‌കൂളിലാണ് വേലായുധന്‍ വിദ്യാഭ്യാസം തുടങ്ങിയത്.

Advertisements

1956-ല്‍ മലബാർ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയില്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധൻ പണിക്കശ്ശേരി 1991-ല്‍ അവിടെ നിന്ന് തന്നെ റിട്ടയർ ചെയ്തു. ആർക്കിയോളജി സ്റ്റേറ്റ് അഡ്വൈസറി ബോർഡ്, ആർക്കൈവ്സ് ഡിപ്പാർട്ടുമെന്റിന്റെ റീജണല്‍ റിക്കോ‌ർഡ്സ് കമ്മറ്റി എന്നീ സമിതികളില്‍ പ്രവർത്തിച്ചിട്ടുള്ള പണിക്കശ്ശേരി സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വൈസ് പ്രസിഡന്റായും, അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘താളിയോല’ എന്ന ത്രൈമാസികം നടത്തിയിരുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാചീനകേരളത്തിന്റെ വൈദേശിക ബന്ധങ്ങളെക്കുറിച്ചും വിദേശികള്‍ നമ്മുടെ കലയിലും സംസ്കാരത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനത്തെ സംബന്ധിച്ചും ഗവേഷണം നടത്തുവാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് നല്‍കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പല ചരിത്രഗ്രന്ഥങ്ങളും കേരളത്തിലെ വിവിധ സർവകലാശാലകളില്‍ പാഠപുസ്തകങ്ങളായി അംഗീകരിച്ചിട്ടുണ്ട്. ചില കൃതികള്‍ തമിഴിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.