വെളിച്ചെണ്ണ വില വർദ്ധനവ് : കോപ്ര വെളിച്ചെണ്ണ ഇറക്കുമതി അനുവദിക്കരുത് : നിവേദനം നൽകി കോൺഗ്രസ്‌ നേതാവ് എബി ഐപ്പ്

കോട്ടയം : വെളിച്ചെണ്ണ വില വർദ്ധിച്ചതിന്റെ മറവിൽ തീരുവയോടുകൂടി വെളിച്ചണ്ണയും കൊപ്രയും ഇറക്കുമതി ചെയ്യാൻ അനുമതി തേടി സോൾവന്റെ എക്സ്ട്രാക്റ്റേയ്സ് അസോസിയേഷൻ (എസ് ഇ എ) കേന്ദ്രസർക്കാരിൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് 6 മുതൽ 12 മാസം വരെ തീരുവയോടെ അനുമതി നൽകണം എന്നുള്ളതാണ് അവരുടെ ആവശ്യം. മലേഷ്യ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ150 രൂപ നിരക്കിൽ വെളിച്ചെണ്ണ ലഭ്യമാണ്. ഇതു ലക്ഷ്യമാക്കിയാണ് ഇവരുടെ നീക്കം പുരകത്തുമ്പോൾ വാഴവെട്ടാനുള്ള ഇവരുടെ ശ്രമത്തിന് കേന്ദ്രസർക്കാർ അനുമതി നൽകരുതെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.

Advertisements

ഇപ്പോൾ ഉണ്ടായിരിക്കുന്ന വില വർദ്ധനവിനു പിന്നിൽ കേരളവും തമിഴനാടും കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന പൂഴ്ത്തിവെപ്പുകാരാണ്. ആന്ധ്രാ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു മാസത്തിനുള്ളിൽ വിളവെടുപ്പു ശക്തിപ്പെടും. ഒക്ടോബർ മാസത്തോടെ കേരളത്തിലെ ഉൽപ്പാദനവു൦ വർദ്ധിക്കും. ഇപ്പോൾ ഉണ്ടായിരിക്കുന്ന വില വർദ്ധനവ് കൃത്രിമമാണ് എന്നും വിപണിയിലെ കൊപ്ര വെളിച്ചെണ്ണ പൂഴ്ത്തി വെയ്പ്പ് പരിശോധിക്കാൻ നടപടി സ്വീകരിക്കണമെന്നു൦ ഇറക്കുമതി അനുവദിക്കരുത് എന്നു൦ ആവശ്യപ്പെട്ടു കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിങ് ചൗഹാൻ വാണിജ്യ വകുപ്പ് മന്ത്രി പീയൂസ് ഗോയൽ ഭക്ഷ്യ ഉപഭോക്തൃ മന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർക്ക് നിവേദനം നൽകിയതായി എബി ഐപ്പ് പറഞ്ഞു.

Hot Topics

Related Articles