കോട്ടയം : വെള്ളൂർ കെ പി പി എല്ലിൽ വീണ്ടും തീപിടുത്തം ഉണ്ടായ സാഹചര്യത്തെ ഗൗരവമായി കാണണമെന്നും പ്രത്യക ടീം ഈ തീപിടുത്തങ്ങളെപ്പറ്റി അന്വേഷിക്കണമെന്നും ബി ജെ പി ജില്ല പ്രസിഡൻറ് ലിജിൻലിൽ ആവശ്യപ്പെട്ടു. ആദ്യം ഉണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ഉണ്ടായിട്ടും കൃത്യമായി അന്വേഷിച്ച് നടപടികൾ സ്വീകരിക്കാതെ വീണ്ടും തീപിടുത്തം ഉണ്ടാകുമ്പോൾ ഇതിൻ്റെ പിന്നിലെ കാരണം കൃത്യമായി അനേഷിച്ച് കുറ്റകാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാവണം എന്നും ലിജിൻ ലാൽ ആവശ്യപ്പെട്ടു.
Advertisements