വെള്ളൂർ:മൂർഖൻ പാമ്പിനെ കുളിമുറിയിൽ നിന്നും സർപ്പഅംഗങ്ങൾ പിടികൂടി. വെള്ളൂർ ഇറുമ്പയം മലയിൽ ശിവദാസന്റെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് ഇന്നലെ രാത്രി എട്ടോടെ മൂർഖനെ പിടികൂടിയത്. വീട്ടിൽ മുർഖനെ കണ്ടതിനെ തുടർന്ന് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു പോലീസ് അറിയച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ പാമ്പ് പിടുത്തത്തിൽ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗങ്ങളെ നിയോഗിക്കുകയായിരുന്നു. സർപ്പ ഗ്രൂപ്പ് അംഗങ്ങളായ പി.എസ്.സുജയ് അരയൻകാവ്, ആൽബിൻമാത്യു, ജോൺസൺവർക്കി വെള്ളൂർ എന്നിവർ ചേർന്നാണ് മൂർക്കനെ പിടികൂടി ചാക്കിലാക്കിയത്.
Advertisements