വെള്ളൂർ കൊച്ചിൻ സിമൻ്റ്സിലെ ബോണസ് പ്രശ്നം പരിഹരിച്ചില്ല : പ്രതിഷേധിച്ച് തൊഴിലാളികൾ കമ്പനിയ്ക്ക് മുമ്പിൽ സൂചന സമരം നടത്തി

വെള്ളൂർ:കൊച്ചിൻ സിമൻ്റ്സിലെ ജീവനക്കാരുടെ ബോണസ് പ്രശ്നം തീരുമാനമാകാത്തതിനെ തുടർന്ന് ജീവനക്കാരുടെ പ്രതിക്ഷേധ സമരം 18 ദിവസം പിന്നിട്ടു.കഴിഞ്ഞ 30 വർഷമായി വൈക്കം വെള്ളൂർ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സിമൻറ് നിർമ്മാണ കമ്പനിയാണ് കൊച്ചിൻ സിമൻറ് ലിമിറ്റഡ്. മികച്ച ഉൽപാദനം നടത്തുന്ന ഈ സ്ഥാപനത്തിലെ 250 ജീവനക്കാരിൽ 70 ശതമാനവും പിരിഞ്ഞു പോയിട്ടും ജീവനക്കാരുടെ സഹകരണ മൂലം വളരെ നല്ല രീതിയിൽ സിമൻറ് ഉൽപാദനവും വിതരണവും നടക്കുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. ബോണസ് വിഷയവുമായി ബന്ധപ്പെട്ട് രണ്ടുമാസം മുമ്പ് ബന്ധപ്പെട്ട അധികൃതർക്കും മാനേജ്മെന്റിനും യൂണിയനുകൾ കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്ന് കോട്ടയം ഡി എൽ ഓ പല പ്രാവശ്യം ചർച്ചക്ക് വിളിച്ചിട്ടും മാനേജ്മെൻറ് ഭാഗത്തുനിന്നും ഉത്തരവാദിത്തപ്പെട്ടവർ പങ്കെടുക്കാതെ ഒഴിഞ്ഞുമാറി. ലേബർ കമ്മീഷണറും ജോയിന്റ് ലേബർ കമ്മീഷണറും വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിലും മാനേജ്മെൻറിൻ്റെ ഭാഗത്തുനിന്നും ആരും പങ്കെടുത്തില്ല. കോടിക്കണക്കിന് രൂപ വിറ്റുവരവുള്ള ഈ സ്ഥാപനത്തിൽ വളരെ തുച്ഛമായ ശമ്പളവും ആനുകൂല്യങ്ങളും മാത്രമാണ് തൊഴിലാളികൾക്ക് നൽകുന്നത്. മാനേജ്മെൻറ് തൊഴിലാളികളുടെ ബോണസ് നൽകി പ്രശ്നം പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരം ആരംഭിക്കുമെന്ന് സിഐടിയു തലയോലപ്പറമ്പ് ഏരിയ കമ്മറ്റി അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.