വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി; മാർച്ച് 31 ന് അശ്വതി വിളക്ക്; ഏപ്രിൽ ഒന്നിന് ആറാട്ട്

വേളൂർ: പാറപ്പാടം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി കേശവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന്, ക്ഷേത്രത്തിൽ ദീപാരാധനയും ദീപക്കാഴ്ചയും നടന്നു. ഉത്സവത്തിന്റെ മൂന്നാം ദിവസമായ നാളെ മാർച്ച് 27 വ്യാവാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ച ശ്രീബലി നടക്കും. രാത്രി ഒൻപതിന് വിളക്ക് എഴുന്നള്ളത്ത് നടക്കും. വൈകിട്ട് 8.15 ന് നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും മണ്ണുടയോർ നടക്കും.

Advertisements

മാർച്ച് 28 ന് രാവിലെ ഏഴരയ്ക്ക് ശ്രീബലി നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ചശ്രീബലി. 6.15 ന് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും. രാത്രി എട്ടിന് ശ്രീഭൂതബലി, ഒൻപതിന് വിളക്ക് എഴുന്നെള്ളത്ത്. ഏഴരയ്ക്ക് തിരുവാതിരകളി. എട്ടിന് ഭരതനാട്യം. രാത്രി എട്ടരയ്ക്ക് സംഗീതക്കച്ചേരി. മാർച്ച് 29 ശനിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് ശ്രീബലി. ഉച്ചയ്ക്ക് 12 ന് തിരുവാതിര. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ചശ്രീബലി. രാത്രി എട്ടിന് ശ്രീഭൂതബലി, ഒൻപതിന് വിളക്ക് എഴുന്നെള്ളത്ത്. രാത്രി എട്ടിന് തൊടുപുഴ ലോഗോ ബീറ്റ്‌സിന്റെ ഗാനമേള നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാർച്ച് 30 ഞായറാഴ്ച രാവിലെ ഏഴരയ്ക്ക് ശ്രീബലി. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. അഞ്ചരയ്ക്ക് കാഴ്ചശ്രീബലി. 6.15 ന് ദീപാരാധന, ദീപക്കാഴ്ച. എട്ടിന് ശ്രീഭൂതബലി, ഒൻപതിന് വിളക്ക് എഴുന്നെള്ളത്ത്. രാത്രി 11 ന് ഹരികഥ. രാത്രി എട്ടിന് നാടകം അന്നാ ഗാരേജ് അരങ്ങേറും. മാർച്ച് 31 തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് ശ്രീബലി. 12 ന് ചാക്യാർകൂത്ത്. 12.30 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് അഞ്ചരയ്ക്ക് സേവ, മയൂരനൃത്തം, ദീപക്കാഴ്ച. രാത്രി ഒൻപതിന് ദീപാരാധന, ആകാശവിസ്മയം. പുലർച്ചെ രണ്ടിന് അശ്വതി വിളക്ക്. രാത്രി ഒൻപതരയ്ക്ക് നാടകം ജഡായുമോക്ഷം. ആറാട്ട് ദിവസമായ ഏപ്രിൽ ഒന്നിന് രാവിലെ എട്ടരയ്ക്ക് ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ. ഒൻപതിന് ആറാട്ട് കച്ചേരി. 11 ന് ആറാട്ട് എഴുന്നെള്ളത്ത്. 12 ന് മഹാപ്രസാദമൂട്ട്. രണ്ടിന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്. കുംഭകുടഘോഷയാത്ര. രണ്ടരയ്ക്ക് കൊടിയിറക്ക്. വൈകിട്ട് ആറരയ്ക്ക് അമ്മൻകുടം, 7.30 ന് കുത്തിയോട്ടം. എട്ടരയ്ക്ക് ഇരട്ടഗരുഡൻ. എട്ടിന് ഭക്തിഗാനമേള.

Hot Topics

Related Articles