കോട്ടയം : വേളൂർ പാറപ്പാടം ദേവീ ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 3 ന് കൊടിയേറി 10-ന് മീനഭരണി നാളിൽ കൊടിയിറങ്ങി സമാപിക്കും. തിരുവുത്സവത്തോടനുബന്ധിച്ച് ന്യൂറോ കൺസൽട്ടൻ്റ് ഫിസിയോതൊറാപ്പിസ്റ്റ് ഡോ. സിറിൽ മാത്യു പി.റ്റി കുരിശിങ്കൽ, ധന്യ സിറിൽ മാത്യു കുരിശിങ്കൽ എന്നിവർ ചേർന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻ്റ് വി പി മുകേഷ് -ന് ക്ഷേത്രാങ്കണത്തിൽ വെച്ച് ആദ്യ തിരുവുത്സവഫണ്ട് കൈമാറി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. ക്ഷേത്രം കീഴ്ശാന്തി കെ എൻ നാരായണൻ നമ്പൂതിരി, ഉപദേശക സമിതി സെക്രട്ടറി പി കെ ശിവപ്രസാദ്,ജോ:സെക്രട്ടറി എൻ ശശികുമാർ ,എം റ്റി സുരേഷ്, അനിതാ മോഹൻ, ക്ഷേത്രം ജീവനക്കാരായ റ്റി എസ് സോംജി, കെ ജി ശ്രീലാൽ മാരാർ, ബിപിൻ തുടങ്ങിയിൽ സന്നിഹിതരായിരുന്നു.