വെള്ളൂർ: ട്രെയിൻ തട്ടി റിട്ടയേർഡ് ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കേശവദാസപുരം രാധാഭവനിൽ നാരായണപിള്ള (75)ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന പരശുറാം എക്സ്പ്രസ് ആണ് തട്ടിയത്. ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിലൂടെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ തട്ടി വീഴുകയായിരുന്നു. പിറവത്ത് സുഹൃത്തിന്റെ വീട്ടിൽ പോയശേഷം തിരുവനന്തപുരത്തേക്ക് പോകാൻ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ എത്തിയപ്പോഴാണ് അപകടം. കൈക്കും വാരിയെല്ലിനും പരിക്കേറ്റ നാരായണപിള്ളയെ വെള്ളൂർ പോലീസ് കോട്ടയം മെഡിക്കൽ പ്രവേശിപ്പിച്ചു.
Advertisements