വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു: മരിച്ചത് മൂവാറ്റുപുഴ സ്വദേശി

കോട്ടയം : വെളിയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. മൂവാറ്റുപുഴ സ്വദേശി മാത്യു പി ജെ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ വെളിയന്നൂര്‍ താമരക്കാട് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ വഴിയാത്രികരായ മൂന്ന് പേരെ ഇടിക്കുകയായിരുന്നു. പാലയില്‍ നിന്നും എറണാകുളത്തേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്.

Advertisements

എറണാകുളം വടക്കന്‍ പറവൂരില്‍ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഒരാള്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അപകടം. കൊട്ടുവള്ളിക്കാട് പതിയാപറമ്ബില്‍ സുകുമാരന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടിലുണ്ടായിരുന്ന സുകുമാരന്റെ മകന്‍ സുനിയെ പരുക്കിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോറി പാലം കയറുന്നതിനിടയില്‍ പാലത്തിന് താഴെയായുള്ള വീടിന് മുകളിലേക്ക് മറിയുകയായിരിരുന്നു. വീട് ഭാഗികമായി തകര്‍ന്നു. സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ ഡ്രൈവറെ വടക്കേകര പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Hot Topics

Related Articles