വൈക്കം : വെള്ളൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ഗൃഹനാഥന്റെ മകനെ തന്നെ എന്ന് പോലീസ്. വെള്ളൂരിൽ വീട്ടിൽ കണ്ടെത്തിയ മൃതദേഹം ധനേഷി (35 )ൻ്റേതാണെന്ന നിഗമനത്തിൽ പോലീസ്.യുവാവിൻ്റെ ഫോൺ വീട്ടിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇത് സ്വിച്ചി ഡ് ഓഫായിരുന്നു. സാഹചര്യ തെളിവുകളെല്ലാം മൃതദേഹം ധനേഷിൻ്റേതാണെന്ന സൂചനയാണ് നൽകുന്നത്. മൃതദേഹം തിരിച്ചറിയാത്ത വിധം അഴുകിപ്പോയതിനാൽ ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമേ മരണ കാരണവും മരണപ്പെട്ടതാരാണെന്നും സ്ഥിരീകരിക്കാനാകുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡി എൻ എ പരിശോധനകൾ അടക്കം പൂർത്തിയാക്കാൻ ഉണ്ട്.
Advertisements