കടുത്തുരുത്തി : വെള്ളൂർ ഫാമിലി ഹെൽത്ത് സെന്ററിൽ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം നടത്തിയ കേസിൽ പ്രദേശിക രാഷ്ട്രീയ നേതാവും വെള്ളൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ ഷാഹിമിനെതിരെ വെള്ളൂർ പോലീസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോ ആയിരുന്നു സംഭവം. കടുത്തുരുത്തി പൂഴിക്കോൽ സ്വദേശിനിയും വെള്ളൂർ പ്രാഥമീക ഹെൽത്ത് സെൻറർ അസി. സർജനുമായ ഡോക്ടർ ശ്രീജാ രാജ് (37) ന് നേരെയാണ് ഷാഹിമിന്റെ കൈയേറ്റശ്രമം ഉണ്ടായത്. പകർച്ചവ്യാധി സീസൺ ആയതിനാൽ ആശുപത്രിയിൽ രോഗികൾ വളരെ കൂടുതൽ ആയിരന്നു. രാവിലെ 9 മണിമുതൽ ഉച്ചക്ക് 2.20 വരെ 180 ഓളം രോഗികളെ പരിശോധിച്ചതിനു ശേഷം ഉച്ച ഭക്ഷണം കഴിക്കുന്നതിനായി ഡോക്ടർ എഴുന്നേറ്റപ്പോൾ പ്രതി ഡോക്ടറെ ഓഫിസിലേക്ക് പോകാൻ അനുവദിക്കാതെ തടയുകയും അസദ്യം പറയുകയും ആയിരുന്നു ഡോക്ടർക്ക് നേരെ ആക്രോശിച്ച് കൈ ഉയർത്തി സംസാരിക്കുന്നതിനിടെ ഡോക്ടർ ബോധരഹിതയായി കുഴഞ്ഞ് വീഴുക ആയിരുന്നു. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ഷാഹിമി നെതിര വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.