വൈക്കം: വേമ്പനാട്ടുകായലിൽ കക്കവാരുന്നതിനിടയിൽ തൊഴിലാളി മുങ്ങിമരിച്ചു.
ചെമ്പ് കാട്ടിക്കുന്ന് ശങ്കര വിലാസത്തിൽ ബാലകൃഷ്ണനാ(78)ണ് മരിച്ചത്. സംസ്ക്കാരം വീട്ടുവളപ്പിൽ നടത്തി. വ്യാഴാഴ്ച രാവിലെ 10.30ഓടെ
പെരുമ്പളം ഭാഗത്തെ തുരുത്തിൽ ആളില്ലാതെ വള്ളം ഒഴുകി നടക്കുന്നത് കണ്ട് സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടവരാണ് ബാലകൃഷ്ണന്റെ വള്ളമാണെന്ന് തിരിച്ചറിഞ്ഞത്. അപകടപ്പെട്ട വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽകാട്ടിക്കുന്ന് പാലാക്കരി ഫിഷ്ഫാമിനു സമീപം 12.15ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യ:കുമാരി, മക്കൾ: റെജിമോൾ,റീനമോൾ, മരുമക്കൾ:ചന്ദ്രൻ, ചന്ദ്രബോസ്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.
Advertisements