വൈക്കം വേമ്പനാട്ട് കായൽ ഏഴ്കിലോമീറ്റർ നീന്തി കടന്ന് അഞ്ചുവയസുകാരി

വൈക്കം : വേമ്പനാട്ട് കായൽ ഏഴ്കിലോമീറ്റർ നീന്തി കടന്ന് അഞ്ചുവയസുകാരി. വൈക്കം അർബൻ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും കിഴക്കേനട വാര്യംപ്ലാവിൽ വൈശാഖിന്റെയും അശ്വതിയുടേയും മകളും വൈക്കം ഗവണ്മെന്റ് ടൗൺ എൽപിഎസിലെ എൽ കെജി വിദ്യാർഥിയുമായ വി. പാർവതിയാണ് ഒരു മണിക്കൂർ 50 മിനിറ്റ് കൊണ്ട് വേമ്പനാട്ട് കായൽ നീന്തി കീഴടക്കിയത്. രാവിലെ 7.40നു ആലപ്പുഴ ജില്ലയിലെ ചേർത്തല വടക്കുംകര അമ്പലക്കടവ് നിന്നു കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിലേക്കാണ് ഈ കൊച്ചു മിടുക്കി നീന്തിക്കയറിയത്.

Advertisements

ഉദയനാപുരം ശ്രീമുരുക സ്വിമ്മിംഗ് ക്ലബ്ബിൽ റിട്ടയേർഡ് ഫയർ ഫോഴ്സ് ഓഫീസർ ടി. ഷാജികുമാറിന്റെ ശിഷ്യണത്തിൽ നീന്തലിന്റെ ബാലാപാഠങ്ങൾ പഠിച്ച് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിന്റെ നേതൃത്വത്തിൽ കുത്തൊഴുക്കുള്ള മുവാറ്റുപുഴയാറ്റിൽ നീന്തൽ പരിശീലകൻ ബിജു തങ്കപ്പനും പരിശീലനം നൽകി. ചേർത്തല വടക്കുംകര അമ്പലകടവിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ ടി.എസ്. സുധീഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ ഹരികുമാർ എന്നിവർ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കംകായലോര ബീച്ചിൽ നടന്ന അനുമോദന സമ്മേളനം കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. കായൽ നീന്തിക്കയറിയ പാർവതിയെ നിരവധി പേർ ഉപഹാരം നൽകി അനുമോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി പി എം ഏരിയ സെക്രട്ടറി പി.ശശിധരൻ, കോൺഗ്രസ് വൈക്കം ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.ഡി.ഉണ്ണി, നഗരസഭ കൗൺസിലർ ലേഖ അശോകൻ, വൈക്കം ടൗൺ എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ഷാലി മോൾ, വൈക്കം അർബൻ സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. കുമാർ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രതാപകുമാർ, ചലച്ചിത്രനടൻ ജെയ്‌സ് ജോസ്, നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ,റിട്ടയേർഡ് ഫയർഫോഴ്സ് ഓഫീസർ ഓഫീസർ ടി.ഷാജികുമാർ .ഡോൾഫിൻ അക്വാട്ടിക് ക്ലബ് സെക്രട്ടറിയും കോ-ഓർഡിനേറ്ററുമായ എ.പി.അൻസൽ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles