കാണക്കാരി : അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ ശ്രമഫലമായി ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച 7.5 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. കുറവിലങ്ങാട് വെമ്പള്ളി – വയലാ – കടപ്ലാമറ്റം – കുമ്മണ്ണൂര്‍ റോഡിന്റെ റീടാറിംഗ് ജോലികള്‍ എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. ബി.എം. ആന്‍ഡ് ബി.സി. ഓവര്‍ലേ റോഡ് നവീകരണം നടപ്പാക്കുന്നതിന് ആവശ്യമായ മെറ്റീരിയല്‍സ് സംഭരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 19 മുതല്‍ ആരംഭിക്കുവാന്‍ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചതായി എം.എല്‍.എ. വ്യക്തമാക്കി. ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി കടുത്തുരുത്തി അസംബ്ലി മണ്ഡലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച 7.5 കോടി രൂപയുടെ വികസനപദ്ധതിയാണ് കുമ്മണ്ണൂര്‍ – വെമ്പള്ളി റോഡില്‍ നടപ്പാക്കുന്നത്. ടെണ്ടര്‍ നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിനുശേഷം ലെവല്‍സ് എടുത്ത് റിപ്പോര്‍ട്ടിംഗ് നടത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന് എഗ്രിമെന്റ് വയ്ക്കാന്‍ തയാറായിട്ടുണ്ട്. പി.ഡബ്ല്യു.ഡി.യുടെ തലത്തില്‍ റോഡ് നിര്‍മ്മാണത്തിനുള്ള സാധനസാമഗ്രികള്‍ ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ പരിശോധിച്ചാലുടനെ ടാറിംഗ് ജോലികള്‍ ആരംഭിക്കാന്‍ കഴിയുന്നതാണ്. ഇതെല്ലാം പരമാവധി വേഗത്തില്‍ നടത്തുന്നതിനുള്ള പരിശ്രമമാണ് നടത്തിയിട്ടുള്ളതെന്ന് എം.എല്‍.എ. വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടന കാലഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ റോഡുകള്‍ പുനരുദ്ധരിക്കുന്നതിനെ കുറിച്ച് .ഇപ്രാവശ്യത്തെ നിയമസഭാ സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ കുമ്മണ്ണൂര്‍ – കടപ്ലാമറ്റം- വയലാ – വെമ്പള്ളി റോഡ് ഉള്‍പ്പെടെ തകര്‍ന്നുകിടക്കുന്ന നിരവധി റോഡുകളുടെ ദുരവസ്ഥ വളരെ ഗൗരവത്തോടെ ചൂണ്ടിക്കാണിക്കുകയും പി.ഡബ്ല്യു.ഡി. മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പി.ഡബ്ല്യു.ഡി.യുടെ ടാറിംഗ് ജോലികള്‍ ആരംഭിക്കുന്നതിന് മുമ്പായി അവസാന നിമിഷത്തില്‍ കെ.ഡബ്ല്യു.എ. പൈപ്പ് ഇടുന്നതിന് രംഗത്തുവന്നത് പുതിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. കടപ്ലാമറ്റം ആശുപത്രി നടത്തിയ ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കടപ്ലാമറ്റം റോഡില്‍ പൈപ്പ് ഇടുന്നതിനായി നിര്‍ദ്ദേശം നല്‍കിയതായി വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കടപ്ലാമറ്റം റോഡ് റീടാറിംഗ് നടത്താന്‍ എല്ലാവിധ തടസ്സങ്ങളും പരിഹരിച്ച സമയത്ത് പൈപ്പിടാന്‍ ശ്രമിച്ചാല്‍ റോഡിന്റെ ടാറിംഗ് ചുരുങ്ങിയത് ആറുമാസമെങ്കിലും ഇനിയും വൈകാന്‍ ഇടയാകുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി. എത്രയും പെട്ടെന്ന് റീടാറിംഗ് നടത്തി ജനങ്ങളുടെ ദുരിതമകറ്റാന്‍ അടിയന്തിരമായി നടപ്പാക്കേണ്ടതെന്നുള്ള ജനവികാരം എം.എല്‍.എ. ബന്ധപ്പെട്ട മന്ത്രിമാരെ അറിയിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കുമ്മണ്ണൂര്‍ – കടപ്ലാമറ്റം – വെമ്പള്ളഇ റോഡിന്റെ റീടാറിംഗ് #ാരംഭിക്കാന് തീരുമാനിക്കുകയായിരുന്നു എന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.