കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം നൽകുന്നതിനായി വെറ്ററിനറി ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്റിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത വെറ്ററിനറി ബിരുദധാരിക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ സർവീസിൽ നിന്ന് വിരമിച്ച വെറ്റിനറി ഡോക്ടർമാരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികളിൽ നിന്ന് ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്കാണ് നിയമിക്കുക. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഫെബ്രുവരി 14ന് രാവിലെ 11.30 നു കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.