വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ പ്രതിഫല വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.രജനികാന്തിനൊപ്പം വമ്ബൻ താരനിര അണിനിരക്കുന്ന ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ അടക്കമുള്ളവർ ചിത്രത്തിലുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്നത് നായകനായി എത്തുന്ന രജനികാന്ത് ആണെന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച്‌ വരുന്ന റിപ്പോർട്ടുകള്‍. 100 മുതല്‍ 125 കോടിവരെയാണ് രജനികാന്തിന്റെ പ്രതിഫലം. അമിതാഭ് ബച്ചന്റെ പ്രതിഫലം ഏഴ് കോടിയാണ്. വേട്ടയ്യനില്‍ മുഴുനീളെ കഥാപാത്രത്തെയല്ല അദ്ദേഹം അവതരിപ്പിക്കുന്നതെന്നും വിവരമുണ്ട്.മലയാള താരമായ ഫഹദ് ഫാസിലിന്റെ പ്രതിഫലം രണ്ട് മുതല്‍ നാല് കോടി വരെയെന്നാണ് റിപ്പോർട്ട്. നടൻ റാണയുടെ പ്രതിഫലം അഞ്ച് കോടിയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ധനുഷിന്റെ നായികയായണ് തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തല അജിത് കുമാറിനൊപ്പവും വിജയ് സേതുപതിക്കൊപ്പവും താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2 മുതല്‍ 3 കോടിക്ക് ഇടയിലാണ് മഞ്ജു വാര്യർ രജനികാന്തിന്റെ നായികവാൻ പ്രതിഫലമായി വാങ്ങിച്ചതെന്നാണ് വേട്ടയാൻ കേന്ദ്രങ്ങളില്‍ നിന്നും പുറത്ത് വരുന്ന വിവരം. 25 ലക്ഷം റിതിക സിംഗ് വാങ്ങിക്കുന്നു.ലൈക്ക പ്രൊഡക്ഷൻസ് ആണ് നിർമാണം. മലയാളിയായ ഗിരീഷ് ഗംഗാധരൻ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. വേട്ടയ്യന്റേതായി അടുത്തിടെ റിലീസ് ചെയ്ത മനസിലായോ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

Advertisements

Hot Topics

Related Articles