ചാൻസലറുടെ ഏകാധിപത്യ നടപടിയിൽ എഫ് എസ് ഇ ടി ഒ പ്രതിഷേധം

കൊച്ചി ; ആരോഗ്യ സർവ്വകലാശാലയിലെ വി സി പുനർനിയമനത്തിനെതിരെ എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയും ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും (എഫ് യു ടി എ ) സംയുക്ത പ്രതിഷേധം നടത്തി. എറണാകുളം മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധം എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഡി പി ദിപിനും കുസാറ്റ് ക്യാമ്പസിൽ എഫ് യു ടി എ സംസ്ഥാന കമ്മിറ്റിയംഗം ശിവാനന്ദൻ ആചാരിയും ഉദ്ഘാടനം ചെയ്തു. സിയുഇഒ ജനറൽ സെക്രട്ടറി ഹരിലാൽ, സംസ്ഥാന കമ്മിറ്റിയംഗം ശിവദാസ് പി എം,കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് അഫ്സൽ ഇ എ, കെ ആർ ദിനേശ് കുമാർ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles