കോട്ടയം പ്രസ്ക്ലബിൽ വി​ക്‌​ട​ർ ജോ​ർ​ജ് അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് വി​ത​ര​ണ​വും നാ​ളെ ജൂലൈ ഒൻപത് ബുധനാഴ്ച

കോട്ടയം : വി​ക്ട​ർ ജോ​ർ​ജ് അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ജൂ​ലൈ ഒ​ൻ​പ​ത് ബു​ധ​നാഴ്ച കോ​ട്ട​യം പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും. മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ അ​ധ്യ​ക്ഷ​നാ​കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​റെ​ജി ച​ട​ങ്ങി​ൽ സം​സാ​രി​ക്കും.

Advertisements

ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ല‍​യാ​ള മ​നോ​ര​മ സോ​ഷ്യ​ൽ മീ​ഡി​യ എ​ഡി​റ്റ​ർ കെ. ​ടോ​ണി ജോ​സ്, കെ.​ആ​ർ. നാ​രാ​യ​ണ​ൻ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ജി​ജോ​യ് പി.​ആ​ർ എ​ന്നി​വ​ർ വി​ക്‌​ട​റി​നെ അ​നു​സ്മ​രി​ച്ച് സം​സാ​രി​ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പു​ര​സ്കാ​രം നേ​ടി​യ മ​ല​യാ​ള മ​നോ​ര​മ കൊ​ച്ചി യൂ​ണി​റ്റി​ലെ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ ജി​ബി​ൻ ജെ. ​ചെ​മ്പോ​ല മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കു​ര്യ​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കും. സെ​ക്ര​ട്ട​റി ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തും. 10,001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മു​റി​ഞ്ഞ​ല്ലോ, സ്വ​പ്‌​നം! എ​ന്ന ക്യാ​ച്ച് വേ​ഡി​ൽ മ​ല​യാ​ള മ​നോ​ര​മ ദി​ന​പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്താ ചി​ത്ര​മാ​ണ് ജി​ബി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്.

കൊ​ച്ചി​യി​ൽ ന​ട​ന്ന സം​സ്‌​ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ പോ​ൾ​വോ​ൾ​ട്ട് മ​ത്സ​ര​ത്തി​ൽ കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ൽ എ​ച്ച്എ​സ്എ​സി​ലെ സെ​ഫാ​നി​യ നി​റ്റു​വി​ന്‍റെ പോ​ൾ ഒ​ടി​യു​ന്ന രം​ഗം പ​ക​ർ​ത്തി​യ ക്ലി​ക്കാ​ണ് ജി​ബി​ന് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. മു​തി​ർ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രാ​യ ലീ​ൻ തോ​ബി​യാ​സ്, ബി. ​ച​ന്ദ്ര​കു​മാ​ർ, കെ. ​ര​വി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​രം നി​ർ​ണ​യി​ച്ച​ത്.

Hot Topics

Related Articles