കോട്ടയം: അഴിമതിക്കാരെ കുടുക്കിയ അന്വേഷണ മികവിന് വിജിലൻസ് ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഓഫ് ഹോണർ വിതരണം ചെയ്തു. സംസ്ഥാനത്തെമ്പാടുമുള്ള വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നാണ് കഴിഞ്ഞ ഒരു വർഷം മികവ് തെളിയിച്ചതിനുള്ള പുരസ്‌കാരം സമ്മാനിച്ചത്. കോട്ടയം വിജിലൻസ് കിഴക്കൻ മേഖലാ യൂണിറ്റ് എസ്.പി വി.ജി വിനോദ്കുമാറിന്റെ കീഴിലുള്ള സംഘത്തിനാണ് പുരസ്‌കാരം ലഭിച്ചത്.
കിഴക്കൻമേഖലാ യൂണിറ്റ് ഡിവൈ.എസ്.പി എ.കെ വിശ്വനാഥൻ, ഇന്റലിജൻസ് എസ്.ഐ സ്റ്റാൻലി തോമസ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. വിജിലൻസ് ഡയറക്ടറേറ്റിൽ വിജിലൻസ് ഡയറക്ടർ എം.ആർ അജിത്കുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ വർഷം 12 അഴിമതിക്കാരെയാണ് വിജിലൻസ് സംഘം പിടികൂടിയത്. ഈ അന്വേഷണ മികവ് പരിഗണിച്ചാണ് ഇപ്പോൾ നടപടിയുണ്ടായിരക്കുന്നത്.