കോട്ടയം വിജിലൻസിന്റെ ഓപ്പറേഷൻ ഓവർലോഡ് ; കോട്ടയം എൻ ഫോഴ്സ്മെന്റ് ആർ.ടി. ഓഫിസ് ഉദ്യോഗസ്ഥരുടെ ലക്ഷങ്ങളുടെ കൈക്കൂലി പുറത്ത് : അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും ഒഴുകിയത് ലക്ഷങ്ങൾ 

കോട്ടയം : വിജിലൻസിന്റെ ഓപ്പറേഷൻ ഓവർലോഡിൽ കുടുങ്ങി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ടോറസ് -ടിപ്പർ ലോറികളിൽ പാസില്ലാതെ അനധികൃതമായി മണ്ണും മണലും കടത്തുന്നത് സംബന്ധിച്ചുളള പരാതികൾ കണ്ടെത്തുന്നതിനായി എം.സി റോഡിൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

Advertisements

കോട്ടയം ഏറ്റുമാനൂർ ഭാഗത്ത് വിജിലൻസിന്റെ പരിശോധനയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഏജന്റായായ കടപ്പൂർ വട്ടുകുളം സ്വദേശി രാജീവിന്റെ ടോറസ് ലോറിയും പിടികൂടിയിരുന്നു. ഇതേ തുടർന്ന് വിജിലൻസ് സംഘം രാജീവിന്റെ ഫോൺ പരിശോധിച്ചു. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിക്കഥകൾ പുറത്ത് വന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫിസിലെ എം വി ഐമാരായ ഷാജൻ വി , അജിത്ത് ശിവൻ, അനിൽ എന്നിവർക്ക് കൈക്കൂലി നൽകിയതിന്റെ രേഖകൾ ഏജന്റിന്റെ ഫോണിൽ നിന്നും കണ്ടെത്തി. ഷാജൻ മറ്റൊരു അക്കൗണ്ടിലൂടെ മൂന്ന് ലക്ഷം രൂപയും , അജിത് ശിവൻ പിതാവിന്റെ അക്കൗണ്ടിലൂടെ രണ്ടര ലക്ഷം രൂപയും , അനിൽ 53000 രൂപ ബിനാമി അക്കൗണ്ട് വഴി കൈപ്പറ്റിയതിന്റെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് എസ് പി വി.ജി വിനോദ് കുമാർ , ഡി വൈ എസ് പി എ കെ വിശ്വനാഥൻ , ഇൻസ്പെക്ടർ സജു എസ്. ദാസ് , എസ് ഐ സ്റ്റാൻലി തോമസ് , എ.എസ് ഐ സുരേഷ് ബാബു , എ. എസ് ഐ ഹാരിസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ചന്ദ് , രാജേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Hot Topics

Related Articles