കോട്ടയം: അഴിമതിക്കാർക്ക് കൃത്യമായി പൂട്ടിട്ട്, ഓരോ അഴിമതിക്കാരെയും അഴിക്കുള്ളിലാക്കുന്ന വിജിലൻസ് സംഘം വ്യത്യസ്ത പ്രചാരണവുമായി രംഗത്ത്. സോഷ്യൽ മീഡിയയിൽ അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായാണ് വിജിലൻസ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ പ്രചാരണത്തിന്റെ ഭാഗമായാണ് ഇപ്പോൾ വിജിലൻസ് സംഘം സോഷ്യൽ മീഡിയിൽ അഴിമതി വിരുദ്ധ പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്.
നേരത്തെ വിജിലൻസ് സംഘം കഴിഞ്ഞ ഇടയിൽ പിടികൂടിയ കേസുകളുടെ വാർത്തകൾ സഹിതമാണ് വിജിലൻ സംഘം പരസ്യം നൽകിയിരിക്കുന്നത്. ഈ പരസ്യത്തിൽ വിജിലൻസ് എസ്പി മുതൽ ഡിവൈഎസ്പി വരെയുള്ളവരുടെ നമ്പർ വരെ നൽകിയിട്ടുണ്ട്. അഴിമതിക്കാർക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും തങ്ങളുണ്ടാകും ആക്രമണം ശക്തമാക്കിയെന്നു വ്യക്തമാക്കിയിരിക്കുകയാണ് വിജിലൻസ് സംഘം.