തീയേറ്ററുകൾ ഇളക്കി മറിക്കാൻ വിജയ്-തൃഷ ചിത്രം ‘ഗില്ലി’ വീണ്ടും റിലീസിനെത്തുന്നു ; റീ-റിലീസ് 20 വര്‍ഷത്തിനു ശേഷം ; തിയതി പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മൂവി ഡെസ്ക്ക് : തമിഴ് സൂപ്പര്‍ സ്റ്റാര്‍ ദളപതി വിജയ്‌യുടെ കരിയറിലെ നാഴികക്കല്ലായ ചിത്രമാണ് ഗില്ലി. തൃഷ നായികയായി എത്തിയ ചിത്രം റീ റിലീസിന് ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഏപ്രില്‍ 20 ന് ചിത്രം തിയറ്ററുകളില്‍ തിരിച്ചെത്തുമെന്ന് നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു. ചിത്രത്തിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റീ-റിലീസും. 2004 ഏപ്രില്‍ 16-ന് തിയറ്ററുകളില്‍ എത്തിയ ചിത്രം അക്കാലത്തെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു.

ചിത്രം ഡിജിറ്റലൈസ് ചെയ്യണമെന്നും ആഗോളതലത്തില്‍ റീ റിലീസ് ചെയ്യണെന്നും നേരത്തെ നിര്‍മ്മാതാവ് എഎം രത്നം പറഞ്ഞിരുന്നു. വിവിധ കാരണങ്ങളാല്‍ ഈ പദ്ധതി നീണ്ടുപോകുകയായിരുന്നു. 20 വര്‍ഷം മുമ്ബ് സിനിമയുടെ പ്രാരംഭ റിലീസ് സമയത്ത്, വിജയ് ഇന്നത്തെ പോലെ വലിയ താരമായിരുന്നില്ല. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വിജയ്‌യുടെ താരമൂല്യം ഉയര്‍ത്തിയ ചിത്രമാണ് ഗില്ലി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴില്‍ വലിയ ബ്ലോക്ക്ബസ്റ്ററുകള്‍ റിലീസിനെത്തുന്ന കാലമാണ് ഏപ്രില്‍ മാസം. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ഇക്കുറി പ്രധാന റിലീസുകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. പ്രധാന റിലീസുകളൊന്നുമില്ലാതെ മന്ദഗതിയില്‍ മുന്നോട്ടു പോകുന്ന തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ ഇപ്പോള്‍ പണം വാരുന്നതെല്ലാം മലയാള സിനിമകളാണ്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ തമിഴ്നാട്ടിലെ തിയറ്ററുകള്‍ക്ക് പുതുജീവന്‍ വച്ചിരിക്കുകയാണ്.

Hot Topics

Related Articles