വിജയപുരം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തൊഴിലുറപ്പ് – ഹരിത കർമ്മസേനാ തൊഴിലാളികൾക്കായി കുടയും ഗ്ലൗസും വിതരണം ചെയ്തു

കോട്ടയം: വിജയപുരം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമരശ്ശേരിൽ വാർഡ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഹരിത കർമ്മ സേനാംഗങ്ങൾക്കും മഴയിലും വെയിലിലും സംരക്ഷണം ലഭിക്കുന്നതിനും മാലിന്യങ്ങളിൽ നിന്നും പകർച്ചവ്യാധിയിൽ നിന്നും സംരക്ഷണത്തിനുമായി ജോലിക്ക് പ്രയോജനകരമായ കുടകളും – ഗ്ലൗസുകളും വിതരണവും നടത്തി. വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു, വിനും എല്ലാ വിഷയത്തിനും എ പ്ലസ്നേടിയ വിദ്യാർത്ഥികളെയും, വാർഡിൽ ഉന്നത വിജയം നേടിയ 50 വിദ്യാർത്ഥികളെയും അനുമോദിക്കയും ചെയ്തു.

Advertisements

താമരശ്ശേരി വാർഡിന്റെ പ്രവേശന കവാടം ആയ മക്രോണി എന്ന സ്ഥലത്തെ ആസ്പദമാക്കി രചിച്ച നോവൽ രാജ്യാന്തര ശ്രദ്ധ നേടി എച്ച് ആൻഡ് സി പുരസ്ക്കാരം നേടിയ വാർഡ് അംഗംശ്രീ ജോസഫ് ആൻ ലോണി നെ എംഎൽഎ തീരുവഞ്ചൂർ രാധ കൃഷ്ണനും, വാർഡ് കൂട്ടായ്മയുടെ കൺവി നറുമായ ബിനു മറ്റത്തിലും ചേർന്ന് പൊന്നാട അണിയിച്ചു   അനുമോദിച്ചു. സമ്മേളനം ബഹു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ ബിനു മറ്റത്തിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ടി സോമൻ കുട്ടി മുഖ്യ പ്രഭാക്ഷണം നടത്തി അവാഡ് ദാനം നൽകി. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ശ്രീമതി രജനി സന്തോഷ്, പള്ളം ബ്ലോക്ക് മെംബർ ശ്രീമതി. ദീപാ ജീസസ്സ്, താമരശ്ശേരി മഹാദേവ ക്ഷേത്രം പ്രസി. ശ്രീ സതീശൻ മടുക്കനി, മാങ്ങാനം സെന്റ് മേരീസ്. മണർകാട് കത്തിഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാങ്ങാനം സണ്ടേസ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.എം.കെ കുര്യൻ മറ്റത്തിൽ. ശ്രീ. സജീ നദിയാട്ട് പബ്ലിക്ക് കോളജ് ഡയറകടർ,/ ഫിലിം പ്രെഡ്യൂസർ, ഡോ.ശ്രീ തോമസ് കുരുവിള ചെമ്പകശ്ശേരിൽ (ബസേലിയോസ് കോളജ് മലയാള വിഭാഗം മേധാവി ) ശ്രീ. എം. ആൽഫ്രഡ് കാട്ടുവിളയിൽ (റിട്ട.പ്രാൻസിപ്പാൾ, ഫാമിലി / കോർപ്പറേറ്റ് ഓഫീസ് മനേജർ.  ഹോളി ഫാമിലി സ്കൂൾ കോട്ടയം) പി.ജെ.ജോസ് കുഞ്ഞ് പുളിമൂട്ടിൽ (മുൻ പഞ്ചായത്ത് സെക്രട്ടറി), ശ്രീ. ബെൻസി ഏബ്രഹാം കുന്നേൽ, ശ്രീമതി.ഷൈനി രാജപ്പൻ ( തൊഴിലുറപ്പ് മേറ്റ് ) ശ്രീമതി. സീബാ സുനിൽ CDS മെംബർ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.