30 ജോലിയ്ക്കുളള യോഗ്യതയുമായി അത്ഭുത വിജയകുമാര്‍

ആലപ്പുഴ :വിജയകുമാര്‍ പി.എസ്.സിക്ക് നോട്ടപ്പുള്ളി.സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ക്ക് ഉത്തരമാണ് ഈ 33കാരന്‍ .ഒന്നും രണ്ടുമല്ല പി.എസ്.സിയും സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനും പുറത്തിറക്കിയ 30 വിവിധ പട്ടികകളിലാണ് 12 വര്‍ഷങ്ങള്‍ക്കിടെ വിജയകുമാര്‍ ഉള്‍പെട്ടത്.ഇതിനിടെ ആറുവകുപ്പുകളില്‍ ജോലിയും.സര്‍ക്കാര്‍ ജോലിയിലേക്കു സ്വപ്‌നങ്ങള്‍ ഒരുക്കി രാവും പകലും ആയിരങ്ങള്‍ പഠിക്കുമ്പോഴാണ് വിജയകുമാറിന്റെ മാജിക്ക്.

Advertisements

ഏതായാലും ഇനി വിജയകുമാര്‍ പി.എസ്.സി ടെസ്റ്റ് എഴുതില്ല.പകരം തുനിഞ്ഞിറങ്ങുന്ന ഒത്തിരി പേര്‍ക്കു എഴുതാന്‍ വഴിയൊരുക്കും.നിലവില്‍ കൊച്ചി സര്‍വ്വകലാശാല സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെറും മാജിക്കല്ല, ദൃഢനിശ്ചയത്തിന്റെയും കഷ്ടപാടുകളുടെയും ഫലമാണ് ഈ വിജയങ്ങള്‍.ചേര്‍ത്തല വയലാര്‍ അമ്പാടി വീട്ടില്‍ ബീഡിതെറുപ്പുതൊഴിലാളിയായിരുന്ന നടരാജന്റെ മകന്‍ ബി.എസ്.സി കഴിഞ്ഞാണ് പി.എസ്.സി പഠനത്തിനിറങ്ങിയത്.

ജീവിക്കാന്‍ ജോലി ആവശ്യമായി വന്നപ്പോഴാണ് 2011ല്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാനിറങ്ങിയത്.പരീക്ഷയെഴുതിയപ്പോള്‍ തന്നെ വീട്ടുകാര്‍ക്കും ജോലികിട്ടുമെന്നപ്രതീക്ഷയുറച്ചു. എന്നാല്‍ ആ പരീക്ഷയില്‍ പ്രതീക്ഷയില്ലാതിരുന്ന വിജയകുമാര്‍ വീട്ടുകാരുടെ പ്രതീക്ഷകള്‍ പൂവിടാന്‍വീണ്ടും പഠനം തുടര്‍ന്നു.
ആദ്യനാളുകളില്‍ പകല്‍ സമയം വീടിനടുത്തുള്ള കൂട്ടുകാരനൊപ്പം എ.സി മെക്കാനിക്കായി പ്രവര്‍ത്തിച്ച് രാത്രികാലങ്ങളിലായിരുന്നു പഠനം.പ്രതീക്ഷയില്ലായിരുന്നെങ്കിലും കോണ്‍സ്റ്റബിള്‍ ലിസ്റ്റിലായിരുന്നു തുടക്കം.

2011ല്‍ ജോലികിട്ടി. തുടര്‍ന്ന് ആരോഗ്യ വകുപ്പില്‍ എല്‍.ഡി.സിയായി,അവിടെനിന്നും പഞ്ചായത്തില്‍,തുടര്‍ന്ന് മൂന്നു വര്‍ഷം ഫിഷറീസ് ഓഫീസര്‍ അതിനുശേഷമാണ് കേരളസര്‍വ്വകലാശാലയിലും തുടര്‍ന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലുമെത്തിയത്.
അടുത്തിടെ നടന്ന ഫോറസ്റ്റ് റേഞ്ച് പട്ടികയില്‍ 38ാം റാങ്കിലെത്തിയതാണ് ഒടുവിലത്തെ നേട്ടം.

കഴിഞ്ഞ മൂന്നു വര്‍ത്തിനുള്ളില്‍ മാത്രം 15 ഓളം ലിസ്റ്റില്‍ ഇടം പിടിച്ചു.യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്,സബ്ബ് ഇന്‍സ്പക്ടര്‍,വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍,എല്‍.ഡി.സി,ജയില്‍ സൂപ്രണ്ട്,ആംഡ് പോലീസ് ബറ്റാലിയന്‍ സബ്ബ് ഇന്‍സ്പക്ടര്‍ അങ്ങനെ ഇടംപിടിച്ച പട്ടിക നീളുന്നു.


പി.എസ്.സി മത്സര പരീക്ഷകളിലെ മാജിക്കല്‍ വിജയങ്ങളോടെ വിജയകുമാറിനെ തേടി മത്സരാര്‍ഥികള്‍ നിരവധിയെത്തി.സഹായംതേടിയെത്തിയവരുടെ എണ്ണം കൂടിയതോടെ സര്‍വ്വീസില്‍ നിന്നും അവധിയെടുത്ത് ഇത്തരക്കാര്‍ക്കായി സഹായങ്ങളൊരുക്കുന്നുണ്ട്.പഠിച്ചു ലിസ്റ്റില്‍ കയറിതിനൊപ്പം പഠിപ്പിച്ചു കയറ്റിയവരുടെ പട്ടികയും വലുതാക്കാനുള്ള പരിശ്രമത്തിലാണിപ്പോള്‍.കഞ്ഞിക്കുഴി പോറ്റികവല കേന്ദ്രീകരിച്ചു ഭാര്യ സഫീനാമോളുടെയും സഹകരണത്തിലാണ് ക്ലാസുകള്‍.കാടുകയറിയുള്ള പഠനമല്ല.ഓരോ കാലഘട്ടത്തിലും പി.എസ്.സി നടത്തുന്ന പരീക്ഷകളുടെ പള്‍സ് മനസ്സിലാക്കിയുള്ള പഠനം അതാണു വിജയകുമാറിന്റെ വിജയ ട്രിക്ക്.

Hot Topics

Related Articles