ഇനിയില്ല, വിജയയാത്ര; ചായക്കടയിലെ വരുമാനംകൊണ്ട് ഭാര്യയുമൊത്ത് ലോകം ചുറ്റിയ ഹോട്ടലുടമ വിജയന്‍ അന്തരിച്ചു

കൊച്ചി:ചായക്കടയിലെ വരുമാനംകൊണ്ട് ഭാര്യയുമൊത്ത് ലോകം ചുറ്റിയ ഹോട്ടലുടമ വിജയന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ഗാന്ധിനഗറില്‍ കഴിഞ്ഞ 27 വര്‍ഷമായി വിജയന്‍ ശ്രീബാലാജി എന്ന പേരില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു.

ഭാര്യ മോഹനയ്‌ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയന്‍ സഞ്ചരിച്ചത്. 16 വര്‍ഷം കൊണ്ടായിരുന്നു യാത്ര. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. ചെറുപ്പം മുതല്‍ യാത്രാകമ്പമുണ്ടായിരുന്ന വിജയന്‍ പിതാവിനൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോവിഡിനെതുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാ വര്‍ഷവും കുറഞ്ഞത് രണ്ടു രാജ്യങ്ങളെങ്കിലും സന്ദര്‍ശിക്കുക പതിവായിരുന്നു. 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ ഏറ്റവും മനോഹരം ന്യൂസിലന്‍ഡും സ്വിറ്റ്സര്‍ലന്‍ഡുമാണെന്ന് വിജയന്‍ നിസംശയം പറയുമായിരുന്നു. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

Hot Topics

Related Articles