കോട്ടയം: മഹാദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട വയനാടിന് കൈത്താങ്ങേകാൻ വിജയപുരം പഞ്ചായത്ത്. വയനാടിന് സാന്ത്വനവുമായി എത്തിയ വിജയപുരം ഗ്രാമ പഞ്ചായത്ത് വീടുകൾ നിർമ്മിച്ച് നൽകും. മേപ്പാടിപഞ്ചായത്തിൽ അഞ്ച് വീട്ടുകളുടെ നിർമ്മാണം ഏറ്റെടുത്ത് നടത്താനാണ് പ്രാഥമിക തീരുമാനം. ഇതിനു വേണ്ടതുക കുടുംബശ്രീയുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തത്തോടെ സ്വരൂപിച്ച് ഭവനനിർമ്മാണം നടത്താനാണ് പദ്ധതി. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി തികളാഴ്ച അടിയന്തിര കമ്മറ്റി വിളിച്ചു ചേർക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വി.ടി സോമൻ കുട്ടി പറഞ്ഞു.
Advertisements