വിജയപുരത്ത് ഞാറ്റുവേല ചന്തയും കർഷക സംഗമവും സംഘടിപ്പിച്ചു

ഫോട്ടോ ക്യാപ്ഷൻ: വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.റ്റി. സോമൻകുട്ടി പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു.

Advertisements

കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസംഗമവും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സന്തോഷ് അധ്യക്ഷത വഹിച്ചു. വിജയപുരം ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലും വിത്തുകളും 40,000 പച്ചക്കറി തൈകളും വിതരണം ചെയ്തു.
വിഷരഹിതമായ സുരക്ഷിത ഭക്ഷണം എന്ന ആശയത്തെ മുൻനിർത്തിയാണ് പച്ചക്കറി വിത്തുകളും തൈകളും പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന എല്ലാ വീടുകളിലും വിതരണം ചെയ്യുന്നതെന്ന് കൃഷി ഓഫീസർ കെ.എസ.് രമ്യ പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ മിഥുൻ ജി. തോമസ്, ലിബി ജോസ് ഫിലിപ്പ്, പഞ്ചായത്തംഗങ്ങളായ സുരേഷ് ബാബു, സാറാമ്മ തോമസ്, ഷൈനി വർക്കി, ബിനു മറ്റത്തിൽ, കൃഷി ഓഫീസർ കെ.എസ് രമ്യ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles