വിജയപുരം പഞ്ചായത്തിലെ അവിശ്വാസ പ്രമേയം ജാഗ്രത ന്യൂസ് റിപ്പോർട്ട് ചെയ്തതപ്പോൾ വൈസ് പ്രസിഡന്റിന് മാനം നഷ്ടമായി..! വിജയപുരം പഞ്ചായത്തിലെ അവിശ്വാസപ്രമേയം റിപ്പോർട്ട് ചെയ്തതിന് ജാഗ്രത ന്യൂസ് ലൈവിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് രജനീ സന്തോഷിന്റെ വക്കീൽ നോട്ടീസ്; വക്കീൽ നോട്ടീസ് അയച്ചത് കോൺഗ്രസ് പാർട്ടിയുടെ പിൻതുണയോടെയോ ?

കോട്ടയം: വിജയപുരം പഞ്ചായത്തിലെ അവിശ്വാസ പ്രമേയം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനം നഷ്ടടമായ വൈസ് പ്രസിഡന്റ് രജനീ സന്തോഷിന്റെ വക്കീൽ നോട്ടീസ് ജാഗ്രത ന്യൂസിന്. ഒരാഴ്ചയ്ക്കുള്ളിൽ വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യുമെന്നും, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 356 , 356 (2) എന്നീ വകുപ്പുകൾ പ്രകാരം കേസ് നൽകുമെന്നുമാണ് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് രജനീ സന്തോഷിന്റെ ഭീഷണി. അഡ്വ.സിബി ചേനപ്പാടി മുഖാന്തിരം അയച്ച വക്കീൽ നോട്ടീസിലാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ജാഗ്രത ന്യൂസ് ലൈവിന്റെ എഡിറ്ററും നടത്തിപ്പുകാരനുമായ രാകേഷ് കൃഷ്ണ അടക്കം എട്ടു പേരെ കക്ഷിയാക്കിയാണ് ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിജയപുരം പഞ്ചായത്ത് അംഗമായ പി.ടി ബിജു, ബിന്ദു ജയചന്ദ്രൻ, സാലി മാത്യു, അജിത രതീഷ്, ഷിലു തോമസ്, ബാബു പി.ജോസഫ്, ഉഷാ വേണുഗോപാൽ എന്നിവർക്കും രജനി സന്തോഷ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. വിജയപുരം പഞ്ചായത്തിൽ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ ഭാഗമായി, പ്രതിപക്ഷം ആരോപിച്ച കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് ഇപ്പോൾ രജനി സന്തോഷ് ജാഗ്രത ന്യൂസ് ലൈവിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ച കാര്യങ്ങൾ വാർത്തയായും, വീഡിയോ ആയും ജാഗ്രത ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ചത് രജനീ സന്തോഷിന് അപകീർത്തികരമായി എന്നാണ് ഇവരുടെ ആരോപണം. ഈ സാഹചര്യത്തിലാണ് രജനി സന്തോഷ് ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Advertisements

വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റായ രജനി സന്തോഷ്, പഞ്ചായത്തംഗം സിബി ബോബിയോട് പഞ്ചായത്ത് ഓഫിസിനുള്ളിൽ വച്ച് കയർക്കുന്നതും, തട്ടിക്കയറുന്നതും സംബന്ധിച്ചുള്ള വീഡിയോ രജനി സന്തോഷ് തന്നെ പകർത്തിയത് ജാഗ്രത ന്യൂസ് ലൈവ് നേരത്തെ പുറത്തു വിട്ടിരുന്നു. ഇതിന്റെ പേരിൽ മഹിളാ കോൺഗ്രസ് രജനിയെ ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും ആദ്യം പുറത്താക്കിയിരുന്നു. എന്നാൽ, സമ്മർദത്തെ തുടർന്ന് ഇവരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് അടക്കമുള്ള വാർത്തകൾ ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തതപ്പോൾ മുതൽ രജനീ സന്തോഷ് ജാഗ്രത ന്യൂസ് ലൈവിനെ പരസ്യമായും രഹസ്യമായും പല സ്ഥലത്തും വച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അവിശ്വാസ പ്രമേയത്തിൻ്റെ പേരിലുള്ള വക്കീൽ നോട്ടീസും, മാനനഷ്ടം ആരോപിച്ചുള്ള നടപടിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ രജനീ സന്തോഷ് പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ ആരോപണവും ഇവർ അവിശ്വാസ പ്രമേയ നോട്ടീസിൽ നൽകിയിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം എന്ന നിലയിൽ ജാഗ്രത ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ചിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ രജനീ സന്തോഷ് ജാഗ്രത ന്യൂസ് ലൈവിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ പ്രതിനിധിയായി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയ മഹിളാ കോൺഗ്രസ് നേതാവാണ് ഇത്തരത്തിൽ അവിശ്വാസ പ്രമേയ വാർത്ത റിപ്പോർട്ട് ചെയ്തതിന്റ പേരിൽ ഒരു മാധ്യമ സ്ഥാപനത്തിന് എതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പഞ്ചായത്തിലെ കോൺഗ്രസ് പാർട്ടിയിലും, ജില്ലയിലെ കോൺഗ്രസ് പാർട്ടിയിലും രജനീ സന്തോഷ് നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അവിശ്വാസ പ്രമേയം വാർത്തയാക്കിയതെന്നതിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയെ തന്നെ പ്രതിരോധത്തിലാക്കി മാധ്യമ സ്ഥാപനത്തിന് എതിരെ രജനീ സന്തോഷ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. രജനീ സന്തോഷിന്റെ അഴിമതികൾ മറച്ചു വയ്ക്കാനാണ് ഇപ്പോൾ ജാഗ്രത ന്യൂസ് ലൈവിനെതിരെ ഇത്തരത്തിൽ വക്കീൽ നോട്ടീസ് അയച്ചു ഭീഷണി തുടരുന്നതെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നുകൊണ്ട് നടത്തുന്ന അഴിമതികൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുമെന്നു തിരിച്ചറിഞ്ഞാണ് ഇവർ ഇത്തരത്തിൽ മാധ്യമ സ്ഥാപനത്തിന്റെ വായ മൂടിക്കെട്ടാൻ ശ്രമം നടത്തുന്നതെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്. ഈ സാഹചര്യത്തിൽ വാർത്ത പിൻവലിക്കില്ലെന്നും, നിയമപരമായ മാർഗത്തിലൂടെ തന്നെ മുന്നോട്ടു പോകുമെന്നും ജാഗ്രത ന്യൂസ് ലൈവ് പ്രഖ്യാപിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.