മാങ്ങാനം സ്കൂൾ ജംഗ്ഷനിൽ ബിവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുവാനുള്ള സംസ്ഥാന സർക്കാർ നീക്കം; വിജയപുരം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നിരാഹാര സമരത്തിലേക്ക്

മാങ്ങാനത്തെയും പരിസരങ്ങളിലെയും നിരവധി കുടുംബങ്ങളെ മദ്യത്തിന്റെ ലഹരിയിൽ തളച്ചിടുന്ന സംസ്ഥാന സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധത്തിലേക്ക്. നിരവധി ആരാധനാലയങ്ങളും സ്കൂളുകളും പ്രവർത്തിക്കുന്ന ഈ ഗ്രാമത്തിൽ തന്നെ ബിവറേജ് ഔട്ട്ലെറ്റ് ആരംഭിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ മിഥുൻ ജി തോമസിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നിരാഹാര സത്യാഗ്രഹം നടത്തുന്നതാണ്. ഒ

Advertisements

രു നാടിനു മുഴുവൻ ഭീഷണിയാകുന്ന ബിവറേജ് ഔട്ട്ലെറ്റിനെതിരെ ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ നിരാഹാര സത്യാഗ്രഹത്തിൽ കോട്ടയത്തിന്റെ പ്രിയങ്കരനായ എംഎൽഎ തിരുവഞ്ചൂർ, രാധാകൃഷ്ണൻ, കോട്ടയത്തിന്റെ പ്രിയങ്കരനായ എംപി ഫ്രാൻസിസ് ജോർജ്, പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ മുൻ എംഎൽഎയും കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി അംഗവുമായ കെ സി ജോസഫ്, ഡിസിസിയുടെ പ്രിയങ്കരനായ പ്രസിഡന്റ് നാട്ടകം സുരേഷ്, കോൺഗ്രസിന്റെ സമുന്നതരായ നേതാക്കന്മാർ, മതമേലധ്യക്ഷന്മാർ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കുന്നതാണ്,

Hot Topics

Related Articles