വിജയപുരത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി പുനസംഘടിപ്പിച്ചു : ജനറൽ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി യോഗം ഉദ്ഘാടനം ചെയ്തു

 വിജയപുരം : കെ പി സി സി നിർദേശപ്രകാരം വിജയപുരം  10-ാം വാർഡ് കോൺഗ്രസ് കമ്മറ്റി വാർഡ് പുനസംഘടന യോഗം നടത്തി. സീനിയർ കോൺഗ്രസ് നേതാവ്  കെ എൻ കമലാസനൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.  മണ്ഡലത്തിന്റെ ചാർജുള്ള ജനറൽ സെക്രട്ടറി അഡ്വ. സിബി ചേനപ്പാടി യോഗം ഉദ്ഘാടനം ചെയ്തു. വിജയപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി അദ്ധ്യക്ഷൻ മിഥുൻ ജി തോമസ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷൈനി വർക്കി വേലങ്ങാടൻ, ബൂത്ത് പ്രസിഡന്റ് കെ.ജി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  ഭാരവാഹികളായി കെ. എൻ  അശോകൻ (വാർഡ് പ്രസിഡൻ്റ്) , പി.ജി വിജയകുമാർ ( ജനറൽ സെക്രട്ടറി)  എന്നിവരെ തിരഞ്ഞെടുത്തു. 

Advertisements

മറ്റു ഭാരവാഹികൾ – എൻ. കെ ഷാജി, ആലീസ് ഔസേഫ് (വൈസ് പ്രസിഡന്റ് മാർ) , ഓമനക്കുട്ടൻ, രവീന്ദ്ര പണിക്കർ, അമ്മിണി മോഹനൻ, രശ്മി ജീമോൻ (സെക്രട്ടറിമാർ) , ശ്യാം കുമാർ (ട്രഷർ ) , സുഭാഷ്, ജോൺസൺ, അനിൽകുമാർ, വർഗീസ് വി.പി, കൊച്ചുമോൻ വേലങ്ങാടൻ, ഡാന്റീസ്,ഗീരീഷ്, മധു, വിജയമ്മ (കമ്മറ്റി അംഗങ്ങൾ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.