തുരുത്തിക്കാട്:
തുരുത്തിക്കാട് 1446-ാം നമ്പർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സമ്മേളനം നടത്തി. ലൈബ്രറി പ്രസിഡൻ്റ് അഡ്വ: റന്നി കെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പ്രകൃതിയോട് സമരസപ്പെട്ടുകൊണ്ടുള്ള ജീവിത സംസ്ക്കാരം തന്നെ രൂപപ്പെടേണ്ടതിൻ്റെ ആവശ്യകതയെ പറ്റി അദ്ധ്യക്ഷൻ സൂചിപ്പിച്ചു. പ്രകൃതിയും പ്രകൃതിവിഭവങ്ങളും വരും തലമുറക്കുകൂടി അവകാശപ്പെട്ടതാണ്. നാം ഇപ്പോൾ അതിൻ്റെ കൈവശക്കാർ മാത്രമാണ്. ഈ പ്രകൃതിയെ നാശോന്മുഖമാക്കാതെ അടുത്ത തലമുറയ്ക്ക് കൈമാറാൻ നാം ബാദ്ധ്യസ്ഥരാണ്.
യോഗത്തിൽ പങ്കെടുത്തവർ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെപറ്റിയുള്ള ചർച്ചയിൽ സജീവമായി പങ്കെടുത്തു. വികസനം പ്രകൃതിയെ മുറിവേൽപ്പിക്കാതെ വേണം നടപ്പിലാക്കാൻ എന്ന് യോഗത്തിൽ പങ്കെടുത്തവർ ഐക കണ്ഠേന അഭിപ്രായപ്പെട്ടു. വനിതാവേദി അംഗങ്ങളുടെയും കുടുംബശ്രീ അംഗങ്ങളുടെയും സജീവമായ പങ്കാളിത്തം യോഗത്തിൽ ഉണ്ടായിരുന്നു. സെക്രട്ടറി എൻ പത്മകുമാർ സ്വാഗതവും ലൈബ്രേറിയൻ പ്രീതാകുമാരി കൃതജ്ഞതയും രേഖപ്പെടുത്തി
വികസനം പ്രകൃതിയെ മുറിവേൽപ്പിക്കാതെ നടപ്പിലാക്കണം: തുരുത്തിക്കാട് പബ്ളിക്ക് ലൈബ്രറി

Advertisements