വികസിത് ഭാരത് സങ്കൽപ് യാത്ര : മുത്തോലിയിൽ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

കോട്ടയം : കേന്ദ്ര സർക്കാരിൻ്റെ വികസന ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി നടത്തപ്പെടുന്ന ‘വികസിത് ഭാരത് സങ്കൽപ് യാത്ര’ ( VBSY ) യുടെ കോട്ടയം ജില്ലയിലെ പര്യടന പരിപാടി 2023 പാലാ മുത്തോലിയിൽ  സുരേഷ് ഗോപി (മുൻ എം. പി ) ഉദ്ഘാടനം ചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രൺജീത് ജി മീനാഭവൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജയലക്ഷ്മി, ജെ ശിവകുമാർ, അജയ് പ്രകാശ് ഡി എസ്, റെജി വർഗീസ് പോൾസൺ, ലിൻസി പാമ്പ്ലാനി, ജില്ലാ അദ്ധ്യക്ഷൻ ശ്രീ ലിജിൻലാൽ, മധ്യ മേഖല അദ്ധ്യക്ഷൻ എൻ ഹരി തുടങ്ങിയവർ പങ്കെടുത്തു.

Advertisements

ജില്ലാ ലീഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ നബാർഡ് , കൃഷി ,കർഷക ക്ഷേമ മന്ത്രാലയം , വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് യാത്രയുടെ പര്യടനം നടത്തപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവിധ പദ്ധതികളെക്കുറിച്ചുള്ള സംശയ നിവാരണം നടത്തുവാനും ഈ അവസരം പ്രയോജനപ്പെത്തി.

Hot Topics

Related Articles