ഗ്രാമീണ കലകളുടെ ഉത്സവം അയ്മനംഫെസ്റ്റ് ‘അരങ്ങ് 2022’ 27മുതൽ

അയ്മനം : കോട്ടയത്തിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കികൊണ്ട് ് അയ്മനം ഫെസ്റ്റ് അരങ്ങ് 2022 ന് 27 ന് തുടക്കം കുറിക്കും.സെമിനാറുകളും, സമ്മേളനങ്ങളും, വിവിധ കലാപരിപാടികളുമാണ് അരങ്ങ് 2022 ന്റെ ഭാഗമായി സംഘടിപ്പിച്ചിരുക്കുന്നത്.

Advertisements

ലോകത്തെ 30 ടൂറിസം കേന്ദ്രങ്ങളിലൊന്നായി മികച്ച ട്രാവല്‍ മാഗസിനുകളിലൊന്നായ കൊണ്ടേ നാസ്റ്റ് ട്രാവലര്‍ തയാറാക്കിയ പട്ടികയില്‍ ഇടം നേടിയതാണ് അയ്മനം . ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതികളിലൂടെയാണ് അയ്മനം രാജ്യാന്തര തലത്തില്‍ ഇടംനേടിയത് ആ ഗ്രാമത്തിന്റെ കൂടുതല്‍ സാധ്യതകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് അയ്മനം ഫെസ്റ്റ് ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാംസ്‌കാരികവകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും അയ്മനം , കുടമാളൂര്‍ മര്യാത്തുരുത്ത് സഹകരണ ബാങ്കുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അരങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

പഞ്ചായത്തിന്റെ എല്ലാമേഖലകളിലും ചെറിയ കാലാപരിപാടികളും മത്‌സരങ്ങളും നടത്തിക്കൊണ്ടാണ് ഫെസ്റ്റ് അരങ്ങേറിയിരിക്കുന്നത്.
സെവന്‍സ് ഫുഡ്‌ബോള്‍ മത്‌സരം, ഓലമടയല്‍ മത്‌സരം, ചൂണ്ടയിടീല്‍ മത്‌സരം എന്നിവ വിവിധ വാര്‍ഡുകളിലായി നടന്നു കഴിഞ്ഞു. 26 ന് ചെറുവള്ളങ്ങളുടെ മത്‌സരവള്ളംകളി ചീപ്പുങ്കല്‍ പെണ്ണാറില്‍ നടക്കും.

പഞ്ചായത്തിലെ കുട്ടികളുടെ വിവിധകലാമത്സങ്ങളും ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അയ്മനം പഞ്ചായത്ത് ഹാള്‍, പി ജെ എം യുപി സ്‌കൂള്‍ , നരസിംഹസ്വാമിക്ഷേത്ര ഓഡിറ്റോറിയം . ദേവസ്വംബോര്‍ഡ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായിട്ടാണ് അരങ്ങ് 2022നടത്തുക.

അരങ്ങിന്റെ ഭാഗമായുള്ള പ്രദര്‍ശനവിപണന മേളയ്ക്ക് 27 ന് രാവിലെ ദേവസ്വം ബോര്‍ഡ് ഓഡിററോറിയത്തില്‍ തുടക്കം കുറിക്കും. പ്രദര്‍ശന മേള പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എട്ടുകളി മത്‌സരം നടക്കും. വനിതകളുടെ വടംവലി മത്‌സരവും അതിനുശേഷം നടക്കും.

ഇതിനോടപ്പം 10.15 ന് കുട്ടികളുടെ കലാമത്സരങ്ങള്‍ക്ക് തുടക്കം കുറിക്കും.പഞ്ചായത്തിലെ 14 സ്‌കൂളുകളുടെ മേല്‍നോട്ടത്തിലാണ് കലാമത്സരങ്ങൾ നടക്കുക. ഒരുമണി മുതല്‍ കുടുബശ്രീ യൂണിറ്റുകളുടെ കലാമത്‌സ രങ്ങൾ അരങ്ങിലെത്തും. നാലുമണിക്ക് കമ്മ്യൂണിറ്റി ഡിസീസിനെക്കുറിച്ചുള്ള സെമിനാര്‍ നടക്കും. വൈകിട്ട് 6.30 ന് അയ്മനം കലാവേദിയുടെ ഗാനമേള.

28ന് രാവിലെ കലാമത്‌സരങ്ങളുടെ തുടര്‍ച്ച നടക്കും. അയ്മനം നരസിംഹസ്വാമിക്ഷേത്ര ഓഡിറ്റോറിയത്തില്‍ എന്‍ എന്‍ പിള്ള സ്മാരക ഏകാംങ്ക നാടക മത്‌സരം നടക്കും. ഉച്ചയ്ക്ക് 12 ന് ഹരിത സേന അംഗങ്ങളുടെ നാടകം , തുടര്‍ന്ന് വഞ്ചിപ്പാട്ട്, നാടന്‍പാട്ട്, കൊയ്ത്ത്പാട്ട് എന്നിവ അവതരിപ്പിക്കും.. വൈകിട്ട് നാലിന് അംഗനവാടികളുടെ നേതൃത്വത്തില്‍ അമ്മമാരുടെ പാചകമത്സരം ,

അരങ്ങ്2022 മെഗാകലാമേളയ്ക്ക് ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് നടക്കും. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജോസ് കെ മാണി എം പി മുഖ്യാതിഥിയായിരിക്കും. ചലച്ചിത്രതാരം മധുപാല്‍ അയ്മനം ഫെസ്റ്റ് സന്ദേശം നല്‍കും.

അരങ്ങ് 2022 ജനറല്‍ കണ്‍വീനര്‍ പ്രമോദ് ചന്ദ്രന്‍ സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ ഏറ്റുമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാരാജന്‍, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ.വി ബിന്ദു , റോസമ്മ സോണി, അയ്മനം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മനോജ് കരിമഠം, ബ്‌ളോക്ക്പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ഷാജിമോന്‍,ബ്‌ളോക്ക് പഞ്ചായത്ത് മെമ്പര്‍ കെ വി രതീഷ്, അയ്മനം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി രാജേഷ്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാൻ കെ ആര്‍ ജഗദീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ദേവകി, ഗ്രാമപഞ്ചായത്ത് അംഗം പ്രമോദ്തങ്കച്ചന്‍, അയ്മനം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഭാനു, മര്യാത്തുരുത്ത് സഹകരണ ബാങ്ക്പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ നായര്‍, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ സൗമ്യമോള്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായി അനി സി എം ( സിപി ഐ), ജയ്‌മോന്‍ കരീമഠം (കോണ്‍ഗ്രസ് ), രാജേഷ് തമ്പി ( ബിജെപി), രാജേഷ് ചാണ്ടി (കേരളകോണ്‍ഗ്രസ് എം), ജോസഫ് കെ സി ( ജനാധിപത്യ കേരളകോണ്‍ഗ്രസ്), രാധാകൃഷ്ണന്‍ (ജനതാദള്‍), അരുണ്‍ (എന്‍ സി പി) എന്നിവര്‍ പ്രസംഗിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണിമാത്യു കൃതഞ്ജത അര്‍പ്പിക്കും. വൈകിട്ട് 7 ന് സിനിമാതാരം ആശാശരത്തിന്റെ നൃത്തസന്ധ്യ നടക്കും.

അരങ്ങ് മെഗാമേളയുടെ മൂന്നാംദിനം രാവിലെ 9.30ന് മെഗാതിരുവാതിര , 10.30 കര്‍ഷ സംഗമവും മികച്ച കര്‍ഷക ആദരിക്കലും നടക്കും. ചലച്ചിത്ര താരം കൂടിയ എം മുകേഷ് എം. എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും.അയ്മനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മനോജ് കരിമഠം, അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അയ്മനം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഭാനു സ്വാഗതം ആശംസിക്കും. കാംപ്‌കോസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണന്‍, കരിനില വികസന ഏജന്‍സി ചെയര്‍മാന്‍ ഇ എന്‍ ദാസപ്പന്‍,റബര്‍ ബോര്‍ഡ് അംഗം എന്‍ ഹരി, കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജി ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് 11 ന് അയ്മനം ഉള്‍പ്പെടുന്ന അപ്പര്‍കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെ സാധ്യതകളും പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജില്ലാ കൃഷി ഓഫീസര്‍ ഗീതാവര്‍ഗീസ് മുഖ്യാതിഥിയാകുന്ന യോഗത്തില്‍ പ്രൊഫസര്‍ ദേവി വി എസ് ( ആര്‍ എ ആര്‍ എസ കുമരകം), കൃഷി ഓഫീസര്‍ ജോസ്‌നാമോള്‍ കുര്യന്‍, പാടശേഖര സെക്രട്ടറിമാര്‍, കാര്‍ഷികവികസന സമിതി അംഗങ്ങള്‍, കര്‍ഷപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മര്യാത്തുരുത്ത് സഹകരണ ബാങ്ക്പ്രസിഡന്റ് കെ പി രാധാകൃഷ്ണന്‍ നായര്‍ നന്ദി അര്‍പ്പിക്കും.

ഉച്ചയ്ക്ക് 2.30 ന് അയ്മനത്തിന്റെ വികസന സാധ്യതകള്‍ സംബന്ധിച്ച സെമിനാര്‍ ഏറ്റുമാനൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന്‍ ഉദ്ഘാടനം ചെയ്യും. , ബ്‌ളോക്ക്പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ഷാജിമോന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അയ്മനം സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് കെ കെ കരുണാകരന്‍ സ്വാഗതം ആശംസിക്കും. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി രാജേഷ് വിഷയാവതരണം നടത്തും.

ബ്‌ളോക്ക് പഞ്ചായത്ത് അംഗം കെ വി രതീഷ്, പഞ്ചായത്ത് അംഗങ്ങളാ ബിജുമാന്താറ്റില്‍, ബിന്ദുഹരികുമാര്‍, മിനിമനോജ് , മുന്‍പഞ്ചായത്ത് പ്രസിഡന്റ് മാരായ വി പി പ്രതാപന്‍, ഉഷാബാലചന്ദന്‍, ലീലാമ്മഇട്ടി, എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. മര്യാതുത്ത് സഹകരണബാങ്ക് വൈസ്പ്രസിഡന്റ് കെ കെ ഷാജി കൃതജ്ഞത പറയും, വൈകിട്ട് നാലുമണിക്ക് പിന്നല്‍ തിരുവാതിര , കളരിപയറ്റ് എന്നിവ അരങ്ങിലെത്തും,
അഞ്ച്മണിക്ക് നടക്കുന്ന സാംസ്‌കാര സമ്മേളനത്തില്‍ പരസ്പരം മാസിക എഡിറ്റര്‍ ഔസേഫ്ചിറ്റക്കാട്ട് അദ്ധ്യക്ഷനായിരിക്കും. സമ്മേളനം മുന്‍ എം എല്‍ എ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും.ചലച്ചിത്ര താരവും, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

യുവകവി ബിജു കാവനാട്ട് സ്വാഗതം ആശംസിക്കും. ചടങ്ങില്‍ സിനിമാസംവിധായകന്‍ ജയരാജ്, മാടവന ബാലകൃഷ്ണപിള്ള, മാതംഗിസത്യമൂര്‍ത്തി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ ടി കെ ജയകുമാര്‍ , ഡോ പി ആര്‍ കുമാര്‍, അയ്മനം ജോണ്‍, ആര്‍ ഉണ്ണി, ഇന്ദു വി എസ്, കലാമണ്ഡലം മുരളീകൃഷ്ണന്‍, ജിജോഗോപി കരീമഠം, ബെന്നിപൊന്നാരം, അജി ജോസ്, എസ് ശ്രീകാന്ത് അയ്മനം എന്നിവരെ ആദരിക്കും. വൈകിട്ട് എഴുമണിക്ക് നാടന്‍പാട്ട് ,പട (ഫോക്ക് മൊഗാഷോ)അരങ്ങിലെത്തും.

അരങ്ങിന്റെ നാലാം ദിവസം 30 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് അയ്മനത്തിന്റെ ടൂറിസം വികസനം സംബന്ധിച്ച സെമിനാര്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് സബിതാ പ്രേംജി അദ്ധ്യക്ഷത വഹിക്കുന്ന സെമിനാര്‍ മുന്‍ എം എല്‍ എ കെ സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ടൂറിസം മേഖലയിലെ മികച്ച വ്യക്തിത്വങ്ങളെ ആദരിക്കും. തുടര്‍ന്ന് സെമിനാറില്‍ ടൂർഫെഡ്എം ഡി ടി കെ ഗോപകുമാര്‍ മോഡറേറ്ററായിരിക്കും. ഉത്തരവാദിത്വ ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ രൂപേഷ് കുമാര്‍ വിഷയാവതരണം നടത്തും. ചര്‍ച്ചയില്‍ പങ്കെടുത്ത് റോബിന്‍ സി കോശി, അരുണ്‍കുമാര്‍, ശംഭു ജി , ജോര്‍ജ് തോമസ്, സുനില്‍ കെ ജോര്‍ജ്, ബാബു ഉഷസ്, ഷനോജ് കുമാര്‍, വിനീത് എം പി , എം എന്‍ ഗോപാല കൃഷ്ണപ്പണിക്കര്‍ അശോകന്‍ കരീമഠം എന്നിവര്‍ സംസാരിക്കും.

രണ്ടുമണിമുതല്‍ പരമ്പരാഗത കലാരൂപങ്ങള്‍ അരങ്ങില്‍ എത്തും, മൂന്നുമണിക്ക് സാംസ്‌കാരിക ഘോഷയാത്ര നടക്കും. കുടയംപടി ജംഗ്ഷനില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 5 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി അദ്ധ്യക്ഷത വഹിക്കും യോഗം ബഹു സഹക
രണ സാംസ്‌കാരിക രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. തോമസ് ചാഴിക്കാടന്‍ എം പി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ മികച്ച സംരഭകരെ ആദരിക്കും, ജനറല്‍ കണ്‍വീനര്‍ പ്രമോദ് ചന്ദ്രന്‍ സ്വാഗതം ആശംസിക്കുന്ന യോഗത്തില്‍ ജൂനിയര്‍ സൂപ്രണ്ട് മധു ഡി നന്ദിയും പറയും.
ആറരയ്ക്ക് നിഴല്‍പാവ കൂത്ത് അരങ്ങിലെത്തും ആറ്റിങ്ങില്‍ ശ്രീധന്യയുടെ നാടകം ലക്ഷ്യം അരങ്ങില്‍ എത്തും.,


സബിത പ്രേംജി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. പ്രോഗ്രാം കോഡിനേറ്റര്‍ ഏകെ ആലിച്ചന്‍. ജനറല്‍ കണ്‍വീനര്‍ പ്രമോദ് ചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍
ബി ജെ ലിജീഷ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.