നടി വിൻസിയുടെ മൊഴിയെടുക്കാൻ എക്സൈസ്; നിയമനടപടിക്ക് താത്പര്യമില്ലെന്ന് കുടുംബം

കൊച്ചി: സിനിമ സെറ്റിൽ വെച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെഎ അനുമതി തേടി എക്സൈസ്. എന്നാൽ സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നാണ് കുടുംബം നിലപാട് അറിയിച്ചിരിക്കുന്നത്. വിൻസിയുടെ അച്ഛനാണ് എക്സൈസ് ഉദ്യോ​ഗസ്ഥരെ ഇക്കാര്യം അറിയിച്ചത്. 

Advertisements

നിയമനടപടികൾക്ക് താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. അതേ സമയം ഇന്നലെ ഹോട്ടലിൽ നിന്നും ഓടി രക്ഷപ്പെട്ട ഷൈനിനായി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്. തൃശ്ശൂരിൽ ഇന്നലെ നടന്ന രാമു കാര്യാട്ട് അവാർഡ് നൈറ്റിൽ ഷൈൻ ടോം ചാക്കോ പങ്കെടുത്തിട്ടില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷൈനിന്‍റെ വിശദീകരണം കാത്തിരിക്കുകയാണെന്ന് അഡ്ഹോക് കമ്മിറ്റി അംഗം വിനു മോഹന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വിശദീകരണം ലഭിച്ചാല്‍ റിപ്പോര്‍ട്ട് കൈമാറുമെന്നും വിനു മോഹന്‍ പറഞ്ഞു. ഷൈനിനെ ഫോണിൽ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. വിന്‍സിയുടെ പരാതിയിൽ എത്രയും വേഗം നടപടി ഉണ്ടാകുമെന്നും വിനു മോഹന്‍ പറഞ്ഞു. വിന്‍സിയുടെ പരാതി പരിശോധിക്കാന്‍ താരസംഘടനയായ എഎംഎംഎ ചുമതലപ്പെടുത്തിയ സമിതിയിലെ അംഗമാണ് നടന്‍ വിനുമോഹന്‍. 

Hot Topics

Related Articles