വിഷുവിനും ആശമാരുടെ സമരം സെക്രട്ടറിയേറ്റിൽ : തലയാഴം പഞ്ചായത്ത് അംഗം ആശാപ്രവർത്തകർക്ക് ഇൻഡൻ്റീവ് വിഷു കൈ നീട്ടം നൽകി

വൈക്കം: വിഷുവിനും ആശമാരുടെ സമരം സെക്രട്ടറിയേറ്റിൽ തുടരുമ്പോൾ തലയാഴത്തൊരു പഞ്ചായത്ത് അംഗം ഒരു വർഷത്തെ ഇൻസൻറീവായി 12,000 രൂപ വാർഡിലെ ആശാ വർക്കർക്ക് വിഷു കൈനീട്ടമായി നൽകി.തലയാഴം പഞ്ചായത്ത് 10 -ാം വാർഡിലെ ബിജെപി മെമ്പർ പ്രീജു കെ. ശശിയാണ് വാർഡിലെ ആശാ പ്രവർത്തക മഹിളാമണിക്ക് 12000 രൂപ ഇൻസൻ്റീവ് കൈ നീട്ടമായി നൽകിയത്. കോവിഡ് കാലത്തടക്കം വാർഡിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളിൽ മഹിളാമണി പ്രതിബദ്ധതയോടെ പ്രവർത്തിച്ചത് മുൻനിർത്തിയാണ് മാസം ആയിരം രൂപ എന്ന നിരക്കിൽ ഒരു വർഷത്തെ ഇൻസൻ്റീവ് പ്രിജു ഒരുമിച്ച് നൽകിയത്. സർക്കാർ പി എസ് സി അംഗങ്ങൾക്കടക്കം ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയിട്ടും നേരിയ വർധനവെങ്കിലും വരുത്തി ആശമാരുടെ സമരം വിഷുവിന് മുമ്പ് തീർക്കാതിരുന്നതിലെ തൻ്റെ പ്രതിഷേധമാണ് ഈ വിധത്തിൽ പ്രകടിപ്പിച്ചതെന്നും പ്രീജു കെ. ശശി പറഞ്ഞു. മഹിളാമണിക്ക് പുറമെ തൻ്റെ വാർഡിലെ എഡിഎസ്, സിഡിഎസ്, മേറ്റു മാർ, വയോജനങ്ങൾഎന്നിവരുൾപ്പെട്ട 236 തൊഴിലുറപ്പ് തൊഴിലാളികൾക്കും പ്രീജു കെ. ശശി വിഷു കൈനീട്ടം നൽകി.

Advertisements

Hot Topics

Related Articles