ഈ “ഒരൊറ്റ ഭക്ഷണം” ശീലമാക്കൂ…”വൈറ്റമിൻ ഡി “യുടെ അഭാവം ഇല്ലാതാക്കൂ…

ശരീരത്തിൻറെ കൃത്യമായ പ്രവർത്തനത്തിന് വൈറ്റമിൻ ഡി വളരെ ആവശ്യമായ ഒന്നാണ്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി.

Advertisements

ഭക്ഷണത്തിൽ നിന്ന് മാത്രമല്ല സൂര്യപ്രകാശത്തിൽ നിന്നും വൈറ്റമിൻ ലഭിക്കുമെന്ന കാര്യം നമുക്കറിയാം. എന്നാൽ ഭക്ഷണത്തിൽ സ്ഥിരമായി ഒരു വിഭവത്തെ ഉൾപ്പെടുത്തിയാൽ വൈറ്റമിൻ ഡി യുടെ അഭാവം നമുക്ക് പരിഹരിക്കാം. കൂൺ ആണ് ആ വിഭവം.വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍ പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. ദിവസവും കൂണ്‍ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. കൂണ്‍ ആഴ്ചയില്‍ രണ്ട് ദിവസം വരെയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ വിറ്റാമിന്‍ ഡി ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കൂൺ. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ ഡിക്ക് പുറമേ വിറ്റാമിന്‍ ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ഊര്‍ജം പകരാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ സഹായിക്കും. സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. കൂണിലുള്ള നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യത്തിനും നല്ലതാണ്. ബീറ്റാ കരോട്ടിന്‍, വിറ്റാിന്‍ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയ മഷ്റൂം എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

Hot Topics

Related Articles