നാരങ്ങയെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങൾ ഉണ്ടോ? എന്നാൽ അറിയാം ഈ ഏഴ് പഴങ്ങള്ളെ കുറിച്ച്

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ സി. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ സി പ്രധാനാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒരു ഫ്രൂട്ടാണ് നാരങ്ങ.100 ഗ്രാം നാരങ്ങയില്‍ നിന്നും ഏകദേശം 53 മില്ലിഗ്രാം വിറ്റാമിന്‍ സി ലഭിക്കും. എന്നാല്‍ നാരങ്ങയെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റ് പഴങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Advertisements

1. ഓറഞ്ച് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

100 ഗ്രാം ഓറഞ്ചില്‍ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതിനാല്‍ നാരങ്ങയെക്കാള്‍ കുറച്ച് കൂടുതല്‍ വിറ്റാമിന്‍ സി ഓറഞ്ചില്‍ നിന്നും ലഭിക്കും. 

2. പപ്പായ

100 ഗ്രാം പപ്പായയില്‍ 60 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഇവ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ഗുണം ചെയ്യും. 

3. പേരയ്ക്ക 

100 ഗ്രാം പേരയ്ക്കയില്‍ 228 മില്ലിഗ്രാം  വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ സഹായിക്കും. 

4. നെല്ലിക്ക

100 ഗ്രാം നെല്ലിക്കയില്‍ 600 മുതല്‍ 700 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

5. സ്ട്രോബെറി

100 ഗ്രാം സ്ട്രോബെറിയില്‍ 58.8 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിനും നല്ലതാണ്. 

6. കിവി

100 ഗ്രാം കിവിയില്‍ 93 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. 

7. ഞാവല്‍പ്പഴം 

100 ഗ്രാം ഞാവല്‍പ്പഴത്തില്‍ നിന്നും 181 മില്ലി ഗ്രാം വിറ്റാമിന്‍ സി ലഭിക്കും. 

Hot Topics

Related Articles