തീര ശോഷണം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ഉൾപ്പെടെയുള്ള ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികൾ നടത്തുന്ന സമരം ഒരു മാസം പിന്നിടുകയാണ്. സമരവുമായി ബന്ധപ്പെട്ട് നാലാംഘട്ട മന്ത്രിതല ഉപസമിതി ചർച്ചയാണ് ഇന്ന് നടന്നത് . ഇന്നത്തെ ചർച്ചയിലും സമവായമായില്ല .
സമഗ്ര പുനരധിവാസം സർക്കാർ നടപ്പിലാക്കുക, തുറമുഖ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തുക തുടങ്ങിയ ആവശ്യത്തിൽ സമരക്കാർ ഉറച്ച് നിൽക്കുകയാണ്.. ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. എന്നാൽ തുറമുഖ നിർമ്മാണം നിർത്തി വച്ച് ഒത്തുതീർപ്പിനില്ലെന്ന് സർക്കാർ ആവർത്തിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വാടക വീട്ടിലേക്ക് മാറാൻ മാസം 5500 വാടക നൽകാമെന്ന് സർക്കാർ അറിയിച്ചെങ്കിലും അത് 54 കുടുംബം മാത്രമാണ് വാങ്ങാൻ തയ്യാറായിട്ടുള്ളത്.
പരമ്പരാഗത മത്സ്യതൊഴിലാളികളിൽ വലിയൊരു വിഭാഗം നഷ്ടപരിഹാര പാക്കേജിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച് മുസ്ലീം ജമാഅത്ത് ഐക്യ വേദിയും പ്രതിഷേധവുമായി രംഗത്തുണ്ട്. ചെയർമാൻ എച്ച് എ റഹ്മാൻറെ ന്തൃത്വത്തിൽ ഐക്യ വേദി ഭാരവാഹികളും മന്ത്രിതല സമിതിയുമായുള്ള ചർച്ചക്കെത്തിയിരുന്നു.