കോട്ടയം: കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മന്ത്രിമാരുടെ അനാസ്ഥമൂലം വീട്ടമ്മ മരിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി.എൻ. വാസവന്റെ പ്രസ്താവന അപഹാസ്യമാണെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാകമ്മറ്റി. വീട്ടമ്മയുടെ മരണത്തെ തുടർന്ന് രാത്രിയിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ മെഡിക്കൽകോളേജ് ആശുപത്രിയിൽ നടത്തിയ പ്രതിഷേധം മൃതദേഹത്തോടുള്ള അനാദരവാണെന്ന് വിമർശിച്ചത് വി.എൻ. വാസവനാണ് അപകടത്തിൽ മൃതദേഹം ഉണ്ടായ സാഹചര്യം സൃഷ്ടിച്ചത്.
സ്വന്തം മണ്ഡലത്തിലെ മെഡിക്കൽകോളേജിന്റെ ദുരവസ്ഥ മറച്ചുവെ യ്ക്കാനുള്ള വ്യഗ്രതയിലാണ് മന്ത്രി വാസവൻ കള്ളങ്ങൾ ആവർത്തിച്ച് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നത്. ജീവൻ രക്ഷിക്കാൻ മെഡിക്കൽകോളേജ് ആശുപ ത്രിയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന അമ്മ മരി ക്കാൻ ഇടയായത് മന്ത്രിമാരായ വി.എൻ.വാസവന്റെയും, വീണാ ജോർജി ന്റെയും കുറ്റകരമായ അനാസ്ഥമൂലമാണ്. അപകടത്തെ ലഘൂകരിക്കാൻ വൈകിച്ച മന്ത്രിമാരാണ് വീട്ടമ്മയുടെ മരണത്തിന് കാരണക്കാർ. അപകടം ഉണ്ടായപ്പോൾ മുതൽ സർക്കാരിന്റെ വീഴ്ചകൾ മറച്ചുവെയ്ക്കാൻ പച്ചക്കള്ളങ്ങൾ ആവർത്തിക്കുന്ന മന്ത്രിമാരായ വാസവനും, വീണാ ജോർജും കുറ്റം ഏറ്റുപറഞ്ഞ് ബിന്ദുവിന്റെ കുടുംബത്തോട് മാപ്പ് പറയണമെന്ന് ജില്ലാ പ്രസി ഡന്റ് ഗൗരീശങ്കർ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രിമാരുടെ വീഴ്ച മറയ്ക്കാൻ മെഡി ക്കൽകോളേജ് ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി കുറ്റക്കാരായ മന്ത്രി മാരെ രക്ഷിക്കാനുള്ള ശ്രമം യൂത്ത് കോൺഗ്രസ്സ് അനുവദിക്കില്ല. മരിച്ച ബിന്ദു വിന്റെ മകന് താൽക്കാലിക ജോലി നൽകാമെന്ന മന്ത്രി വാസവൻ വാഗ്ദാനം ആ കുടുംബത്തോടുള്ള അവഹേളനമാണ്. ആയിരക്കണക്കിന് പിൻവാതിൽ നിയമനം നടത്താൻ ചട്ടങ്ങളും നിയമങ്ങളും നോക്കാത്ത സർക്കാർ ബിന്ദു വിന്റെ മകന് വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി നൽകണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.