കോട്ടയം: ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മഹാത്മാ ഗാന്ധി സർവകലാശാലാ ടീമിന് ഊഷ്മള വരവേൽപ്പ്. സിൻഡിക്കേറ്റ് യോഗം താത്കാലികമായി നിർത്തിവച്ചാണ് വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാറും സിൻഡിക്കേറ്റിലെ മറ്റ് അംഗങ്ങളും കോട്ടയം റെയിൽവേ സ്റ്റേഷനിൽ ടീമിനെ സ്വീകരിക്കാൻ എത്തിയത്.
ട്രെയിനിൽ നിന്നിറങ്ങിയ താരങ്ങളെ കരഘോഷത്തോടെ സ്വീകരിച്ച് പൂക്കളും മധുരവും സമ്മാനിച്ചു. സർവകലാശാലായുടെ നാൽപ്പതാം വാർഷികാഘോഷത്തിന് മാറ്റുകൂട്ടുന്ന നേട്ടമാണിതെന്ന് വൈസ് ചാൻസലർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ. റെജി സക്കറിയ, ഡോ. എ. ജോസ്, ഡോ. ബിജു തോമസ്, രജിസ്ട്രാർ ഡോ. കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ പി.ഹരികൃഷ്ണൻ, ഡോ. ബി. കേരളവർമ, ബാബു മൈക്കിൾ, ഡോ.എസ്. ഷാജിലാ ബീവി, ഡോ. നന്ദകുമാർ കളരിക്കൽ, ഡോ. ആർ. അനിത, ഡോ. സിനി കുര്യൻ, അമൽ ഏബ്രഹാം, കോളജ് ഡവലപ്മെൻറ് കൗൺസിൽ ഡയറക്ടർ ഡോ. പി.ആർ. ബിജു, സർവകലാശാലാ സെക്യൂരിറ്റി ഓഫീസർ കെ.എം. ജോർജ്, സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർസ് സയൻസസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എൻ.കെ. നെജിത എന്നിവർ സന്നിഹിതരായിരുന്നു.
അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ സർവകലാശാലയുടെ 22-ാം കീരിടമാണിത്. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ബംഗാളിലെ അഡാമസ് സർവകലാശാലയെയാണ് കലാശപ്പോരാട്ടത്തിൽ പാലാ അൽഫോൻസാ കോളജിലെ നിവേദിത ജയൻറെ നേതൃത്വത്തിലുള്ള ടീം തകർത്തത്. ഇതിനു മുൻപ് 2017ലാണ് എം.ജി സർവകലാശാല ചാന്പ്യൻമാരായത്.
ടീം: റോളി പതക്, അനന്യ ശ്രീ, എം.എസ്. വിഭ, എസ്. ആര്യ, വി. അഞ്ജന(കാതോലിക്കേറ്റ് കോളജ് പത്തനംതിട്ട), കെ. ആര്യ, അൽന രാജ്, എയ്ഞ്ചൽ തോമസ്, സ്നേഖ(അസംപ്ഷൻ കോളജ് ചങ്ങനാശേരി), രഞ്ജു ജേക്കബ്, അനീറ്റ ആൻറണി, നിവേദിത ജയൻ(അൽഫോൻസ കോളജ് പാലാ). മുഖ്യ പരിശീലകൻ-വി. അനിൽകുമാർ. സഹപരിശീലകൻ-നവാസ് വഹാബ്. മാനേജർമാർ- സുജ മേരി ജോർജ്, ഡോ. ജിമ്മി ജോസഫ്.