കാർഷിക സമ്യദ്ധിയുടെയുടെ പ്രതീകമായി വിഷു എത്തുന്നു 

കുറവിലങ്ങാട് : കാര്‍ഷിക സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും പുലരിയുമായി ഇന്ന് വിഷു. വിഷുവിന്‍റെ വരവറിയിച്ച് കണിക്കൊന്നകള്‍ നേരത്തെ തന്നെ പൂത്തിരുന്നു. വീടുകളിലും ക്ഷേത്രങ്ങളിലും നല്‍കാഴ്ചയുമായി വിഷുകണി ഒരുങ്ങി.

Advertisements

മലയാളിക്ക് കാര്‍ഷികോത്സവമാണ് വിഷു. വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ഉരുളിയില്‍ മടക്കിവെച്ച കോടിമുണ്ട്, വാല്‍കണ്ണാടി, നാളികേരം,പഴം നാണയങ്ങള്‍, സ്വര്‍ണ്ണം വീട്ടുവളപ്പിലുണ്ടായ ചക്കയും മാങ്ങയും ഒപ്പം ഒരുപിടി കൊന്നപൂക്കളും, അരികില്‍ കത്തിച്ച് വെച്ച നിലവിളക്കും രാമായണവും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് വിശ്വാസം. അത്തരമൊരു നല്ല നാളുകളിലേക്കാണ് ഈ കണി കണ്ടുണരുന്നത്. കണി കണ്ടതിന് ശേഷം മുതിര്‍ന്നവര്‍ കൈനീട്ടം നൽകുന്നു.

കൃഷിയാചാരങ്ങൾ

വിഷുവിന് കൃഷിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആചാരങ്ങളും നിലനിന്നിരുന്നു. അതിൽ പ്രധാനമാണ് കൃഷിയായുധപൂജ. കൃഷിക്ക് ഉപയോഗിക്കുന്ന കൈക്കോട്ട്, അരിവാൾ, കലപ്പയുടെ കരി എന്നിവ കഴുകി വൃത്തിയാക്കി. വിഷുദിനത്തിൽ ഉച്ചകഴിഞ്ഞാൽ ആയുധങ്ങളിൽ ചന്ദനം, സിന്ദൂരം എന്നിവ തൊടുവിച്ച് കൊന്നപ്പൂക്കൾകൊണ്ട് അലങ്കരിച്ച് വീടിന്റെ പടിഞ്ഞാറു ഭാഗത്ത് വെച്ച് പൂജിച്ചതിന് ശേഷം പ്രസ്തുത കൃഷിയായുധങ്ങൾകൊണ്ട് പാടത്ത് ചാലെടുത്ത് ധാന്യങ്ങളുടെയും പച്ചക്കറികളുടെയും വിത്തുകൾ നടുന്നതാണ് പ്രധാന ആചാരം. ഇതിന് കൈക്കോട്ടുചാലിടുകയെന്നാണ് പറയുന്നത്.

പ്രാദേശികമായി ആചാരങ്ങളിലും പേരുകളിലും വ്യത്യാസം കണ്ടുവരുന്നുണ്ട്. ചിലസ്ഥലങ്ങളിൽ വിഷുദിനത്തിൽ കന്നുകാലികളെ കുളിപ്പിച്ച് കുറിതൊടുവിച്ച് അവയ്ക്ക് നിറയെ ഭക്ഷണം നൽകി, അവയെ ഉപയോഗിച്ച് നിലം ഉഴുത് പുതിയ കാർഷിക ഉപകരണങ്ങൾ ഉപയോഗിച്ച് പുതുവർഷത്തിൽ കൃഷിക്ക് തുടക്കമിടുന്നു. അങ്ങനെ ഉഴുത ചാലിൽ അവൽ, മലർ, അടകൾ എന്നിവ നേർച്ചവെക്കുന്ന പതിവുണ്ട്. ഇതിനെ ചാലിടീൽ എന്നാണ് ചിലയിടങ്ങളിൽ പറഞ്ഞു വരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.