കോട്ടയം : വോട്ടേഴ്‌സ് ലിസ്റ്റ് ശുദ്ധീകരണം അനിവാര്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ് ണൻ എം എൽ എ. നിയോജകമണ്ഡലം യൂ ഡി എഫ്. ബൂത്ത് ലവൽ ഏജന്റ് മാരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടേഴ്സ് ലിസ്റ്റിൽ കാലങ്ങളായി മരണപ്പെട്ടവരും സ്ഥിര താമസം ഇല്ലാത്തവരും, നിരവധി വോട്ട് ഇരട്ടിപ്പുകളും ഉണ്ട് എന്നും അത് കൂട്ടായ പ്രവർത്തനത്തിലൂടെ നീക്കം ചെയ്തും. നവ വോട്ടർമാരെ ഉൾപെടുത്തിയും സംശുദ്ധ വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പറഞ്ഞു. യൂ ഡി എഫ് നിയോജക മണ്ഡലം കൺവീനവർ എസ് രാജീവ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബ്ലോക്ക് പ്രസിഡന്റ് സിബിജോൺ, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി സി റോയ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു എം ചന്ദ്രൻ, ഐ എൻ ടി യൂ സി സംസ്ഥാന എക്‌സികുട്ടീവ് കമ്മിറ്റി അംഗം അശോക് മാത്യു, മണ്ഡലം പ്രസിഡന്റ് മാരായ സാബു മാത്യു, ഇട്ടി അലക്സ്, തങ്കച്ചൻ വേഴാക്കാട്, മുനിസിപ്പൽ കൗൺസിലർ ജൂലിയസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.
വോട്ടേഴ്സ് ലിസ്റ്റ് ശുദ്ധീകരണം അനിവാര്യം : തിരുവഞ്ചൂർ രാധാകൃഷ് ണൻ എം എൽ എ
