കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ 80 വയസുകഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും
വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യമൊരുക്കിയതിലൂടെ ബുധനാഴ്ച വരെ 1615 പേർ വോട്ട് ചെയ്തു. ഇതിൽ 1387 പേർ എൺപത് വയസിന് മുകളിൽ ഉള്ളവരും 228 പേർ ഭിന്നശേഷി വിഭാഗത്തിലുള്ളവരുമാണ്. മുൻകൂട്ടി അപേക്ഷ നൽകിയിട്ടുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും 80 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് പ്രത്യേക പോളിങ് സംഘം വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെപ്റ്റംബർ ഒന്നിന് പ്രത്യേക പോളിങ് സംഘം 525 പേരുടെ വോട്ട് വീടുകളിലെത്തി വോട്ട് ചെയ്യാൻ അവസരമൊരുക്കും. 466 മുതിർന്ന വോട്ടർമാരുടെയും 59 ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെയും വോട്ടാണു രേഖപ്പെടുത്തുക. സ്പെഷ്യൽ പോളിംഗ് ടീം ഇന്ന് എത്തുന്ന സ്ഥലങ്ങൾ ചുവടെ
പോളിംഗ് ടീം, വില്ലേജ്, ബൂത്ത, മുതിർന്ന പൗരൻമാർ, ഭിന്നശേഷി വിഭാഗക്കാർ, ആകെ എന്ന ക്രമത്തിൽ
ടീം 1 അയർക്കുന്നം, 8-9 ബൂത്തുകൾ, 31, 4, 35
ടീം 2 അയർക്കുന്നം, 23-ാം ബൂത്ത്, 13,2,15
ടീം 2 മണർകാട് 24-ാം ബൂത്ത്, 9,1, 10
ടീം 3 മണർകാട് 76,77 ബൂത്തുകൾ 34, 4, 38
ടീം 4 മണർകാട് 85-ാം ബൂത്ത് 17,2,19
ടീം 5 അകലക്കുന്നം 34-35 ബൂത്തുകൾ, 35,3,38
ടീം 6 ചെങ്ങളം ഈസ്റ്റ് 46-47 ബൂത്തുകൾ, 33,6,39
ടീം 7 കൂരോപ്പട 58,59 ബൂത്തുകൾ, 23,6,29
ടീം 8 പാമ്പാടി 93,95,96 ബൂത്തുകൾ,34,4,38
ടീം 9 പാമ്പാടി 107,108,109 ബൂത്തുകൾ,43,4,47
ടീം 10 പുതുപ്പള്ളി 121-122 ബൂത്തുകൾ, 35, 4, 39
ടീം 11 പുതുപ്പള്ളി 135-137 ബൂത്തുകൾ, 32,3, 35
ടീം 12 മീനടം, 148-150 ബൂത്തുകൾ, 41,5, 46
ടീം 13 വാകത്താനം 158,159 ബൂത്ത്, 36,8,44
ടീം 14 വാകത്താനം 169 ബൂത്തുകൾ, 29, 0, 29
ടീം 15 തോട്ടയ്ക്കാട് 178-179 ബൂത്തുകൾ, 21, 3, 24