വി എസിൻ്റെ വിലാപയാത്ര : പുതുതലമുറയ്ക്ക് രാഷ്ട്രീയത്തോട് താത്പര്യമില്ലെന്ന പ്രചാരണം തെറ്റാണെന്ന് ബോധ്യപ്പെടുത്തി : എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ വിലാപയാത്രയില്‍ എല്ലാവിഭാഗം ജനങ്ങളും കാണിച്ച സ്നേഹവായ്പ് രാഷ്ട്രീയനേതാക്കളെ കേരളം എങ്ങനെയാണ് കാണുന്നതെന്നതിന് തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ. പുതുതലമുറയ്ക്ക് രാഷ്ട്രീയത്തോട് താത്പര്യമില്ലെന്ന പ്രചാരണം തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നതു കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 10 ദിവസം വി.എസ്. അനുസ്മരണച്ചടങ്ങ് നടത്താൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

Advertisements

ഓഗസ്റ്റ് ഒന്നുമുതല്‍ 10 വരെയാണ് പരിപാടികള്‍. ഒന്നിന് തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടി നടത്തും. വി.എസിന്റെ വിലാപയാത്രയും അന്ത്യകർമങ്ങളും ജനങ്ങളിലെത്തിച്ച മാധ്യമങ്ങളെ സിപിഎം നന്ദി അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വ്യാപാരക്കരാർ കേരളത്തിന് തിരിച്ചടിയാകും

ഇന്ത്യ-ബ്രിട്ടൻ വ്യാപാരക്കരാർ കേരളത്തിന്റെ സമ്ബദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് ഗോവിന്ദൻ പറഞ്ഞു. കാർഷികോത്പന്നങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ ഇവിടേക്ക് എത്തുന്നത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കാർഷികമേഖലയെ ബാധിക്കും. ഇന്ത്യയിലെ സാങ്കേതികവിദഗ്ധർക്ക് ജോലിനല്‍കരുതെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനവും കേരളത്തെ ബാധിക്കും – ഗോവിന്ദൻ പറഞ്ഞു.

Hot Topics

Related Articles