വി.എസ് : ജനകീയതയുടെ രണ്ടക്ഷരം : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: മുൻ മുഖ്യമന്ത്രിയും രാജ്യത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ് അച്ചുതാനന്ദൻ്റെ നിര്യാണത്തിൽ മലങ്കര ഓർത്തഡോക്സ് സഭ അനുശോചിച്ചു. വി.എസ്. ഇഴപിരിച്ചെടുക്കാൻ കഴിയാത്തവണ്ണം മലയാളിയുമായി ഇഴുകിച്ചേർന്ന നാമമാണ് എന്ന്
പരിശുദ്ധ കാതോലിക്കാ ബാവാ.

Advertisements

വി എസ് എന്നത് ഇഴപിരിച്ചെടുക്കാൻ കഴിയാത്തവണ്ണം മലയാളിയുമായി ഇഴുകിച്ചേർന്ന നാമമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. അതിദാരിദ്ര്യത്തിൽ പിറന്നുവീണ് തന്റെ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ച് കേരളത്തിന്റെ ജനനായകനായി വളർന്ന നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായും, പ്രതിപക്ഷനേതാവായും, സാധാരണക്കാരന്റെ വി.എസ്സായും രാഷ്ട്രീയഭൂമികയിൽ ആ നാമം കൈയ്യൊപ്പ് ചാർത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി സമരമുഖങ്ങളിലും, ജനകീയ വിഷയങ്ങളിലും അദ്ദേഹം നീതിക്കൊപ്പം നിലകൊണ്ടു. കടുന്നുവന്ന വഴികൾ വി.എസിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. കടന്നുപോകുന്ന കാലവും ആ നേതാവിനെ അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്ന് അനുശോചന സന്ദേശത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ വ്യക്തമാക്കി.

Hot Topics

Related Articles