വി.എസ് വിടപറയുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത് : ജോസ് കെ മാണി എം പി

കോട്ടയം : വി.എസ് വിടപറയുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു പോരാട്ടമാണ്. ആലപ്പുഴയിലെ കര്‍ഷകതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പൊതുരംഗത്തേക്ക് വന്ന വി.എസ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപന നേതാക്കളില്‍ പ്രമുഖനാണ്. സി.പി.ഐ(എം)നെ കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് വഹിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരവോടെ പ്രണാമം.

Advertisements

Hot Topics

Related Articles